ചങ്ങരംകുളത്ത് നവവധുവിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ചങ്ങരംകുളത്ത് നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അസ്ന (20) ആണ് മരിച്ചത്. സ്വന്തം വീട്ടിലെ കിടപ്പുമുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ചങ്ങരംകുളം ചിയാനൂര്‍ അരുവായില്‍ അസർ ആണ് ഭർത്താവ്. ആറുമാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം.

രണ്ട് ദിവസം മുന്‍പാണ് അസ്ന സ്വന്തം വീട്ടിലേക്ക് എത്തിയത്. ഇന്നലെ വീടിന്റെ മുകളിലത്തെ നിലയിലുള്ള കിടപ്പുമുറിയില്‍ അസ്നയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എടപ്പാളില്‍ മൊബൈല്‍ ഷോപ്പ് ജീവനക്കാരനാണ് ഭര്‍ത്താവ് അസര്‍. സംഭവത്തില്‍ ചങ്ങരംകുളം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വാഹനപ്രേമികൾക്ക് ആശ്വാസമാകുമോ ; മോഡിഫിക്കേഷനിൽ പൊതുജനഅഭിപ്രായം തേടി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും പേഴ്‌സണലൈസേഷനെക്കുറിച്ചുമുള്ള നിർദ്ദേശങ്ങളും ആശങ്കകളും അറിയിക്കാനായി കേരള...

കത്തിപടർന്ന് കാട്ടുതീ ; തീയിൽ പുകഞ്ഞ് ഫ്രാൻസും പാരിസും , 3.25 ലക്ഷം...

0
ബോർഡോ : അത്യുഷ്ണത്തിന്റെ പിടിയിലുള്ള ഫ്രാൻസിലും സ്പെയിനിലും 'രാക്ഷസ'കാട്ടുതീകൾ നിയന്ത്രണാതീതമായി പടരുന്നു....

പാറ്റകളുടെ വിജയാഘോഷം ഡൽഹിയിലെ ആഡംബര ഹോട്ടലിൽ ; സിജെപി നേതാക്കളുടെ പരിപാടി വിവാദത്തിൽ

0
ന്യൂഡൽഹി : ധർമേന്ദ്ര പ്രധാൻ മന്ത്രിപദവി രാജിവെച്ചതിന്റെ വിജയാഘോഷം ഡൽഹിയിലെ ആഡംബര...

ഗുരുവായൂർ ദേവസ്വം സാമ്പത്തിക ഇടപാടുകൾ ; ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും

0
കൊച്ചി: ഗുരുവായൂർ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെ പരാതികളിൽ ഹൈക്കോടതി...