ശസാരം: വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം നവവധു ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു.സസാറത്തിലെ ശിവസാഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കുംഹുവിലാണ് സംഭവം.നിക്കി കുമാരി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. 2024 ഡിസംബർ 9 ന് ആയിരുന്നു രാജ എന്ന യുവാവുമായി നിക്കി വിവാഹിതയായത്. അതേസമയം, രാജ ഇതിനകം വിവാഹിതനായിരുന്നുവെന്നും അയാൾക്കൊരു കുട്ടിയുണ്ടെന്നും യുവതിയുടെ കുടുംബം ആരോപിക്കുന്നു. ഈ വിവരം മറച്ചുവച്ചാണ് ഇയാൾ നിക്കിയെ വിവാഹം കഴിച്ചതെന്നും കുടുംബം പറയുന്നു. ഈ വിവിവരം യുവതി അറിഞ്ഞതോടെ ഭർത്താവ് അവളെ മർദിച്ചിരുന്നതായും കുടുംബം ആരോപിക്കുന്നു.
മാത്രമല്ല , വിവരമറിഞ്ഞു ഞങ്ങൾ എത്തുമ്പോഴേക്കും മൃതദേഹത്തിന്റെ പോസ്റ്റ്‌മോർട്ടം കഴിഞ്ഞിരുന്നുവെന്ന ഗുരുതര ആരോപണവും കുടുംബാംഗങ്ങൾ ഉയർത്തുന്നുണ്ട്. കൊലപാതക ഗൂഢാലോചന മറച്ചുവെക്കാൻ ഭർത്താവും ഭാര്യാപിതാവും ഒരുമിച്ച് ഇത് ചെയ്തിട്ടുണ്ടെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നു.