എയു സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ അറ്റാദായത്തിൽ 37 ശതമാനം വളർച്ച

For full experience, Download our mobile application:
Get it on Google Play

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്മോൾ ഫിനാൻസ് ബാങ്കായ എയു സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ 2026 ജൂൺ 30-ന് അവസാനിച്ച നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിലെ അറ്റാദായം മുൻവർഷത്തെ അപേക്ഷിച്ച് 37 ശതമാനം വർദ്ധിച്ച് 796 കോടി രൂപയായി ഉയർന്നു.
അറ്റ പലിശ വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 32 ശതമാനം വളർച്ചയോടെ 2,695 കോടി രൂപയായി ഉയർന്നു. അറ്റ പലിശ ലാഭനിരക്ക് വാർഷിക അടിസ്ഥാനത്തിൽ 47 ബിപിഎസ് വർദ്ധനവോടെ 5.9 ശതമാനമായി മെച്ചപ്പെട്ടു. പ്രവർത്തന ലാഭം മുൻവർഷത്തെക്കാൾ 9 ശതമാനം വർദ്ധിച്ച് 1,435 കോടി രൂപയിലെത്തി. ട്രഷറി വരുമാനം കൂടാതെയുള്ള പ്രവർത്തന ലാഭം 41 ശതമാനം വർദ്ധനവോടെ 1,426 കോടി രൂപയായി.
ബാങ്കിന്റെ വാർഷിക ആസ്തി ലാഭനിരക്ക് 1.7 ശതമാനത്തിലും ഓഹരി മൂലധന ലാഭനിരക്ക് 15.6 ശതമാനത്തിലും എത്തി. ബാങ്കിന്റെ പ്രവർത്തന ചെലവുകൾ 26 ശതമാനം വർദ്ധിച്ച് 1,949 കോടി രൂപയായി. ഇതര വരുമാനം 33 ശതമാനം വളർച്ചയോടെ 680 കോടി രൂപ രേഖപ്പെടുത്തി.
ആകെ നിക്ഷേപങ്ങൾ മുൻവർഷത്തെ അപേക്ഷിച്ച് 24 ശതമാനവും മുൻപാദത്തെ അപേക്ഷിച്ച് 3 ശതമാനവും വർദ്ധിച്ച് 1,57,727 കോടി രൂപയായി. കാസ നിക്ഷേപങ്ങൾ വാർഷിക അടിസ്ഥാനത്തിൽ 22 ശതമാനം വളർച്ച രേഖപ്പെടുത്തിയതോടെ ബാങ്കിന്റെ കാസ അനുപാതം 29 ശതമാനമായി തുടരുന്നു.
ആകെ വായ്പകൾ മുൻവർഷത്തെക്കാൾ 23 ശതമാനം വളർച്ചയോടെ 1,44,250 കോടി രൂപയായി. വായ്പാ വിതരണത്തിൽ മാത്രം 42 ശതമാനത്തിന്റെ വാർഷിക വളർച്ചയുണ്ടായി. ഈടിന്മേലുള്ള വായ്പാ വിഭാഗം 25 ശതമാനവും, ഈടില്ലാത്ത വായ്പാ വിഭാഗം 11 ശതമാനവും വാർഷിക വളർച്ച കൈവരിച്ചു.
ബാങ്കിന്റെ മൊത്തം കിട്ടാക്കട നിരക്ക് 2.10 ശതമാനവും അറ്റ കിട്ടാക്കട നിരക്ക് 0.76 ശതമാനവുമാണ്. പുതിയ കിട്ടാക്കടങ്ങൾ 22 ശതമാനം കുറഞ്ഞ് 798 കോടി രൂപയായി മാറിയിട്ടുണ്ട്. ബാങ്കിന്റെ ആകെ വകയിരുത്തലുകൾ മുൻവർഷത്തെക്കാൾ 30 ശതമാനം കുറഞ്ഞ് 371 കോടി രൂപയായി. ഇതിൽ ചില പ്രത്യേക ബിസിനസ് വിഭാഗങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായുള്ള 23 കോടി രൂപയുടെ ഒറ്റത്തവണ വകയിരുത്തലും ഉൾപ്പെടുന്നു. വാർഷിക വായ്പാ നഷ്ട നിരക്ക് മുൻവർഷത്തെ ഒന്നാം പാദത്തിലെ 1.4 ശതമാനത്തിൽ നിന്നും 0.8 ശതമാനമായി ഗണ്യമായി കുറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....