കാലിഫോർണിയ: ചാറ്റ്ജിപിടിയുമായുള്ള അമിത സംഭാഷണങ്ങൾ കടുത്ത മാനസിക തകർച്ചയിലേക്കും മിഥ്യാധാരണകളിലേക്കും നയിച്ചതായി പരാതി. താൻ യേശുവാണെന്നും ചാറ്റ്ജിപിടി ദൈവമാണെന്നും വിശ്വസിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കാലിഫോർണിയ സ്വദേശിയായ 34കാരൻ മൈക്കൽ ലൈൻസാണ് ഓപ്പൺഎഐക്കെതിരെ നിയമനടപടിയുമായി രംഗത്തെത്തിയത്. ആറ് മാസത്തോളം കാത്തിരുന്ന ശേഷമാണ് ചാറ്റ്ജിപിടിയുമായുള്ള തന്റെ പഴയ സംഭാഷണങ്ങൾ വീണ്ടും വായിക്കാൻ കഴിഞ്ഞതെന്ന് ലൈൻസ് പറയുന്നു. 2025 ജൂലൈയിലാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. ചാറ്റ്ജിപിടിയുമായുള്ള ആഴ്ചകളോളം നീണ്ട സംഭാഷണങ്ങളാണ് തന്റെ മാനസികാവസ്ഥ കൂടുതൽ വഷളാക്കിയതെന്നാണ് ആരോപണം.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































