Skip to content

കുളുവിൽ ടൂറിസ്റ്റ് ഗൈഡായി ഒളിവിൽക്കഴിഞ്ഞ മയക്കുമരുന്ന് കേസ് പ്രതി പിടിയിൽ

കൊച്ചി : മയക്കുമരുന്ന് കടത്തു കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രധാന പ്രതി ഒടുവിൽ പോലീസിന്റെ പിടിയിൽ. തൃശൂർ പൈങ്കുളം മങ്ങാട്ടുതൊടി വീട്ടിൽ രാഗേഷ് (32) ആണ് ഹിമാചൽ പ്രദേശിലെ കുളുവിൽ വെച്ച് നെടുമ്പാശ്ശേരി പോലീസിന്റെ പിടിയിലായത്. വർഷങ്ങളായി വിനോദസഞ്ചാരികളെ സഹായിക്കുന്ന ടൂറിസ്റ്റ് ഗൈഡിന്റെ വേഷത്തിൽ ഇവിടെ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. 2024 ജൂൺ 27-നായിരുന്നു കേസിന് ആസ്പദമായ സംഭവം. ബംഗളൂരുവിൽ നിന്നും കാറിൽ കടത്താൻ ശ്രമിച്ച 316 ഗ്രാം എം.ഡി.എം.എ., എൽ.എസ്.ഡി. സ്റ്റാമ്പുകൾ, 420 ഗ്രാം കഞ്ചാവ് എന്നിവയുമായി അത്താണിയിൽ വെച്ചാണ് പ്രതികൾ പിടിയിലായത്. ഇതുമായി ബന്ധപ്പെട്ട് ആലുവ ചാലയക്കൽ തോട്ടു മുഖം കുമ്പശേരി വീട്ടിൽ ആസാദ് (38), മലപ്പുറം തിരൂരങ്ങാടി കീഴ്മുറി കൂവുള്ളി വീട്ടിൽ ഹരികൃഷ്ണൻ (28) എന്നിവരെ അറസ്റ്റ് ചെയ്യുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നടക്കുന്നത് വമ്പന്‍ തട്ടിപ്പ് – സ്ഥാപനത്തിന്റെ  മുഴുവന്‍ ശാഖകളിലും റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ ഒരേസമയം പരിശോധന നടത്തിയാല്‍ തകര്‍ന്നുവീഴുന്ന ചീട്ടു കൊട്ടാരങ്ങളാണ് പല NBFCകളും

  2. അടൂരിൽ രാത്രിയിൽ നഗ്നനായി വീടുകൾക്കും കടകൾക്കും മുന്നിലൂടെ അജ്ഞാതന്റെ സഞ്ചാരം ; ഭീതിയിൽ നാട്ടുകാർ

  3. വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  4. വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയം പ്രവേശന പരീക്ഷ : അഡ്മിറ്റ്‌ കാര്‍ഡ് പ്രസിദ്ധീകരിച്ചു

  5. മുതിർന്ന മാധ്യമപ്രവർത്തകയും മനോരമ ന്യൂസിലെ പ്രമുഖ അവതാരകയുമായ നിഷ പുരുഷോത്തമൻ ചാനൽ വിടാൻ ഒരുങ്ങുന്നതായി സൂചന

Share on WhatsApp

Share this story

കുളുവിൽ ടൂറിസ്റ്റ് ഗൈഡായി ഒളിവിൽക്കഴിഞ്ഞ മയക്കുമരുന്ന് കേസ് പ്രതി പിടിയിൽ pathanamthittamedia.com