124 ഗ്രാമങ്ങളെ കോർത്തിണക്കി ‘മുംബൈ 3.0’ മെഗാ സിറ്റി വരുന്നു

For full experience, Download our mobile application:
Get it on Google Play

മുംബൈ അപര്യാപ്തമായ സ്ഥലസൗകര്യവും ഉയർന്ന വസ്തുവിലയും കാരണം വീർപ്പുമുട്ടുന്ന മുംബൈ നഗരത്തിന് ആശ്വാസമേകാൻ മഹാരാഷ്ട്ര സർക്കാരിന്റെ വൻകിട നഗരവികസന പദ്ധതി. ‘മുംബൈ 3.0’ (കർണാല-സായ്-ചിർനർ പ്രൊജക്റ്റ്) എന്ന പേരിൽ പുതിയൊരു ആസൂത്രിത നഗരം നിർമ്മിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. റായ്ഗഡ് ജില്ലയിലെ ഉറാൻ, പൻവേൽ, പെൻ താലൂക്കുകളിലായി വ്യാപിച്ചുകിടക്കുന്ന 124 ഗ്രാമങ്ങളെ ഉൾപ്പെടുത്തിയാണ് ഈ പുതിയ നഗരം വിഭാവനം ചെയ്തിരിക്കുന്നത്. ഏകദേശം 323.44 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള ഈ പ്രദേശം ആസൂത്രിത നഗരമായി വികസിപ്പിക്കും. മുംബൈ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റി(എം.എം.ആർ.ഡി.എ.)ക്കാണ് ഇതിന്റെ വികസന ചുമതല.

അടൽസേതു യാഥാർത്ഥ്യമായതോടെ മുംബൈയും റായ്ഗഡ് മേഖലയും തമ്മിലുള്ള ദൂരം ഗണ്യമായി കുറഞ്ഞത് ഈ പദ്ധതിക്ക് വലിയ കരുത്താകുന്നു. നിർദ്ദിഷ്ട നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് തൊട്ടടുത്താണ് ഈ നഗരം വരുന്നത് എന്നത് ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. പൻവേൽ-കർജത്ത് റെയിൽവേ ഇടനാഴി, വിരാർ-അലിബാഗ് മൾട്ടിമോഡൽ കോറിഡോർ, മുംബൈ-പുണെ എക്സ്പ്രസ് വേ എന്നിവയുമായുള്ള സാമീപ്യം മികച്ച ഗതാഗത സൗകര്യം ഉറപ്പാക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...