റേഷൻ കാർഡുടമകൾക്ക് സന്തോഷവാർത്ത ; ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി അധികം ലഭിക്കും !

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേന്ദ്രവിഹിതത്തിൽ ബാക്കിയായ മണ്ണെണ്ണ സംസ്ഥാനത്തെ മുഴുവൻ കാർഡുടമകൾക്കും വിതരണം ചെയ്യാൻ സിവിൽ സപ്ലൈസ് വകുപ്പ് തീരുമാനിച്ചു. ഈ മാസം 30-നകം റേഷൻ കടകളിൽ എത്തുന്നവർക്ക് കടകളിലെ സ്റ്റോക്കിന്റെ ലഭ്യതയ്ക്കനുസരിച്ച് ഒരു ലീറ്റർ മണ്ണെണ്ണ കൂടി അധികമായി വാങ്ങാവുന്നതാണ്. ഇതിന്റെ വിതരണം ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിലേക്കു കേന്ദ്രം അനുവദിച്ച റേഷൻ മണ്ണെണ്ണയിൽ 22 ലക്ഷത്തിലേറെ ലീറ്റർ വിതരണം ചെയ്യാതെ ബാക്കിയുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് മന്ത്രി അനൂപ് ജേക്കബ് വിതരണത്തിനു നിർദ്ദേശിക്കുകയായിരുന്നു. അനുവദിച്ച മണ്ണെണ്ണ വിതരണം ചെയ്യാതിരുന്നാൽ കേന്ദ്രം അളവു കുറയ്ക്കാൻ സാധ്യതയുണ്ട്.

ഏപ്രിൽ – ജൂൺ കാലയളവിലെ വിഹിതമായ മണ്ണെണ്ണ വാങ്ങിയ കാർഡ് ഉടമകൾക്കും ഓരോ കടയിലെയും സ്റ്റോക്ക് അനുസരിച്ച് ഇനിയും ലഭിക്കും. നേരത്തേ, മഞ്ഞ കാർഡ് ഉടമകൾക്ക് ഒരു ലീറ്ററും പിങ്ക്, നീല, വെള്ള കാർഡ് ഉടമകൾക്ക് അര ലീറ്ററും മണ്ണെണ്ണയാണ് ഏപ്രിൽ– ജൂൺ ക്വാർട്ടറിൽ നൽകുമെന്നു പ്രഖ്യാപിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വത്ത് തട്ടിയെടുക്കാൻ വ്യാജ പോക്‌സോ കേസ് : സിഐക്കെതിരെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ട് വിജിലൻസ്...

0
മൂവാറ്റുപുഴ : സ്വത്ത് തട്ടിയെടുക്കാനായി കൂട്ടുനിൽക്കുകയും വ്യാജ പോക്‌സോ കേസിൽ കുടുക്കാൻ...

ലോകകപ്പ് ഫുട്ബോൾ : മത്സരം പൂർത്തിയാപ്പോൾ ജോലി നഷ്ടമായത് 16 പരിശീലകർക്ക്

0
ന്യൂയോർക്ക് : ലോകകപ്പ് ഫുട്ബോളിന് കൊടിയിറങ്ങി, ചാമ്പ്യന്മാരായ സ്പാനിഷ് ടീം നാട്ടിലുമെത്തി....

കൊടുകുറ്റവാളികളെ മാത്രമേ കൈവിലങ്ങ് അണിയിക്കേണ്ടതുള്ളൂ ; നിർദേശം നൽകി ഡിജിപി

0
തിരുവനന്തപുരം : പ്രതികളെ അറസ്റ്റുചെയ്യുമ്പോഴും കോടതിയിൽ കൊണ്ടുപോകുമ്പോഴും കൈവിലങ്ങ് ധരിപ്പിക്കുന്നതിൽ കർശനനിബന്ധനകൾ...

ആലപ്പുഴ – എറണാകുളം ദേശീയപാത നിർമാണം : മൂന്നിടത്ത് ടോൾ വരും

0
ആലപ്പുഴ : ദേശീയപാത നിർമാണം പൂർത്തിയാകുമ്പോൾ ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്ക് ഉയരപ്പാത...