വിഴിഞ്ഞത്ത് സ്‌കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ് ; സഹപാഠികൾ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

വിഴിഞ്ഞം : വിഴിഞ്ഞത്ത് സ്‌കൂൾ വിദ്യാർത്ഥിനികളെ പ്രണയം നടിച്ച് വശീകരിച്ച് പീഡിപ്പിച്ച കേസിൽ സഹപാഠി ഉൾപ്പെടെ അഞ്ചുപേർ പിടിയിലായി. ഇതിൽ മൂന്നുപേർ പ്രായപൂർത്തിയാകാത്തവരാണ്. മുക്കോല കാഞ്ഞിരംവിള ലക്ഷംവീട്ടിൽ ടിനു (20), കോട്ടപ്പുറം തുലവിള സൂസന്ന ഹൗസിൽ ലിൻസൺ (21) എന്നിവരെയും മറ്റ് മൂന്ന് വിദ്യാർത്ഥികളെയുമാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ ഓട്ടോറിക്ഷയിൽ കറങ്ങിനടന്ന് പെൺകുട്ടികളെ പ്രണയം നടിച്ച് വശീകരിച്ച് പീഡിപ്പിക്കുകയായിരുന്നു.തുടർന്ന് നഗ്ന ചിത്രങ്ങൾ ഉണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചു. കഴിഞ്ഞ വർഷം ഡിസംബർ മുതലാണ് സംഭവമെന്ന് പോലീസ് പറഞ്ഞു.

രണ്ടു സ്‌കൂൾ വിദ്യാർത്ഥിനികളെ രണ്ട് വീടുകളിൽ എത്തിച്ചായിരുന്നു പീഡനം.കഴിഞ്ഞ വർഷം സമീപത്ത സ്‌കൂളിൽ പഠിച്ചിരുന്ന പ്രതിയായ വിദ്യാർത്ഥിയെ ഒന്നും രണ്ടും പ്രതികളുടെ സഹായത്തോടെ ഈ അദ്ധ്യായന വർഷം ടി.സി വാങ്ങി പെൺകുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ ചേർത്തിരുന്നു.തുടർന്ന് ഈ വിദ്യാർത്ഥിയെ ഉപയോഗിച്ച് നഗ്ന ഫോട്ടോകൾ ഉണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഒഴിഞ്ഞു മാറിയതോടെ ഓട്ടോയിലെത്തി സ്ഥിരമായി റോഡിൽ വച്ച് ശല്യം ചെയ്തതോടെ പെൺകുട്ടികൾ പോലീസിൽ പരാതി നൽകി.തുടർന്ന് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായതെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ കെ.ഹേമന്ത് കുമാർ പറഞ്ഞു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിലെ ക്ഷേത്രത്തിൽ കൗമാരക്കാരൻ മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

0
കണ്ണൂർ : കണ്ണൂർ കൂത്തുപറമ്പിലെ തിരുവഞ്ചേരിക്കാവ് മഹാദേവ ക്ഷേത്രത്തിൽ പതിനാലുകാരന്റെ മോഷണം....

ഡൽഹി സമരം : ‘നേതൃത്വം എന്തെന്ന് ഈ ചെറുപ്പക്കാരിൽ നിന്ന് പഠിക്കണം’; രഞ്ജിനി ഹരിദാസ്

0
കൊച്ചി: ഡല്‍ഹിയിലെ സമരം സിജെപിയുടെ മാത്രം സമരമല്ല, എല്ലാവരും ചേര്‍ന്ന് നടത്തുന്ന...

അമേരിക്കയില്‍ സ്‌കൂളിനുനേരെ വെടി ഉതിര്‍ത്ത് 16 കാരന്‍ ; 3 വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപികയ്ക്കും ദാരുണാന്ത്യം

0
വാഷിങ്ടണ്‍ : അമേരിക്കയിലെ ഒറിഗോണില്‍ സ്‌കൂളിന് നേരെ ഉണ്ടായ വെടിവയ്പ്പില്‍ മൂന്ന്...

ഹൂതികളുടേത് എല്ലാനിയമങ്ങളും ലംഘിച്ചുള്ള ‘യുദ്ധക്കുറ്റ’മെന്ന് സൗദി

0
സന : ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങള്‍ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളെല്ലാം തെറ്റിച്ചുകൊണ്ടുള്ള...