എസ്എഫ്ഐയുടെ മാർച്ചിനിടെ സംഘർഷം ; ബാരിക്കേഡിനിടയിൽ കുടുങ്ങി പോലീസുകാരന്റെ വിരലറ്റു

For full experience, Download our mobile application:
Get it on Google Play

ശ്രീകാര്യം : എസ്.എഫ്.ഐ. പ്രവർത്തകർ സാങ്കേതിക സർവകലാശാലയിലേക്ക് നടത്തിയ മാർച്ചിനിടയിലുണ്ടായ സംഘർഷത്തിൽ പോലീസുകാരന്റെ കൈവിരലറ്റു. എ.ആർ.ക്യാമ്പിലെ സി.പി.ഒ. അച്ചുവിന്റെ (31) വലതുകൈയിലെ മോതിരവിരലാണ് അറ്റത്. പരിക്കേറ്റയുടനെ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയർ ഔട്ട് സമ്പ്രദായം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടാണ് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച മാർച്ച് നടത്തിയത്. ബാരിക്കേഡ് തള്ളിമാറ്റി അകത്തുകടക്കാനുള്ള പ്രതിഷേധക്കാരുടെ ശ്രമം സംഘർഷത്തിന് കാരണമാവുകയായിരുന്നു. പോലീസ് പ്രതിരോധം മറികടന്ന് വിദ്യാർഥികൾ കാമ്പസിനകത്തേക്ക് ഇരച്ചുകയറിയെങ്കിലും വൈസ് ചാൻസലർ സ്ഥലത്തുണ്ടായിരുന്നില്ല.

തുടർന്ന് ജോയിന്റ് രജിസ്ട്രാറുമായി വിദ്യാർത്ഥിനേതാക്കൾ ചർച്ച നടത്തി. ഈ മാസം 27-ന് വി.സി.യുമായി നേരിട്ട് ചർച്ച നടത്തി പ്രശ്നത്തിന് പരിഹാരം കാണാമെന്ന ഉറപ്പിന്മേൽ എസ്.എഫ്.ഐ. സമരം അവസാനിപ്പിച്ചു. ശ്രീകാര്യം ശാസ്‌താംകോണത്ത് നിന്നും ആരംഭിച്ച മാർച്ച് സാങ്കേതിക സർവകലാശാലാ ആസ്ഥാനത്തിന് മുന്നിൽ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. എന്നാൽ പ്രവർത്തകർ ബാരിക്കേഡ് തള്ളിമാറ്റിയും ചാടിക്കടന്നും അകത്തുകടക്കാൻ ശ്രമിച്ചു. ഇതിനിടയിലാണ് സി.പി.ഒ. അച്ചുവിന്റെ കൈവിരൽ ബാരിക്കേഡിന്റെ ഇടയിൽ കുടുങ്ങുകയും വിരലിന്റെ അറ്റം മുറിഞ്ഞുപോകുകയുമായിരുന്നു. തുടർന്ന് പോലീസുകാർ ചേർന്ന് ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

പ്രതിഷേധ സമരം എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവ് ഉദ്‌ഘാടനം ചെയ്തു. ഇയർ ഔട്ട് സമ്പ്രദായം യൂണിവേഴ്സിറ്റി റെഗുലേഷനിൽ നിന്ന് എടുത്തുമാറ്റും വരെ സമരം തുടരുമെന്ന് സഞ്ജീവ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...