സ്വകാര്യ ബസിനുള്ളില്‍ ഡ്രൈവർ സീറ്റിന് സമീപം പാമ്പ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം റൂട്ടിലോടുന്ന ‘കുവൈറ്റ്’ എന്ന സ്വകാര്യ ബസിനുള്ളിൽ രാത്രിയിൽ പാമ്പിനെ കണ്ടെത്തിയത് വൻ പരിഭ്രാന്തി പരത്തി. സർവീസ് പൂർത്തിയാക്കി രാത്രി ബസ് നിർത്തിയിട്ട ശേഷം ജീവനക്കാർ നടത്തിയ പരിശോധനയിലാണ് പാമ്പ് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടത്. സ്റ്റിയറിംഗിന് താഴെയുള്ള ഡാഷ്ബോർഡിന്റെ വിടവിൽ നിന്നാണ് പാമ്പ് പുറത്തേക്ക് തലനീട്ടിയത്. മുന്‍സീറ്റില്‍ ഇരിക്കുകയായിരുന്ന ഡ്രൈവര്‍ ഭയന്നുപോയെങ്കിലും ഉടന്‍ തന്നെ സീറ്റില്‍ നിന്നും തന്ത്രപരമായി എഴുന്നേറ്റ് മാറി രക്ഷപ്പെടുകയായിരുന്നു. ഡ്രൈവര്‍ ഒച്ചവെച്ചതിനെ തുടര്‍ന്ന് മറ്റ് ബസ് ജീവനക്കാരും വിവരമറിഞ്ഞ് നിരവധി നാട്ടുകാരും ടോര്‍ച്ചും വടികളുമായി സ്ഥലത്തെത്തി.

ബസിനുള്ളിലെ ഇടുങ്ങിയ ഭാഗങ്ങളില്‍ ലൈറ്റടിച്ച് നടത്തിയ ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് പാമ്പിനെ പരുക്കേല്‍പ്പിക്കാതെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ സാധിച്ചത്. സര്‍വീസ് സമയത്ത് യാത്രക്കാരുമായി പോകുന്നതിനിടയിലല്ല പാമ്പ് പുറത്തുവന്നത് എന്നത് വലിയൊരു അപകടവും ഭീതിയും ഒഴിവാക്കി. പാമ്പ് വണ്ടിയില്‍ നിന്നും മാറിയതോടെയാണ് ബസ് ജീവനക്കാര്‍ക്കും നാട്ടുകാര്‍ക്കും ആശ്വാസമായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...

ശ്രീകൃഷ്ണ ജയന്തി ആഘോഷം: ബാലഗോകുലത്തിന്റെ ശോഭയാത്ര ഉദ്ഘാടനം ചെയ്ത് സർവകലാശാല വൈസ് ചാൻസലർ

0
തൃശൂര്‍: ബാലഗോകുലത്തിന്റെ ശോഭയാത്ര ഉദ്ഘാടനം ചെയ്ത് വൈസ് ചാന്‍സലര്‍. കാര്‍ഷിക സര്‍വകലാശാല...

മെസി വരുമെന്ന പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ ആദ്യ യോഗം ചേര്‍ന്നു

0
തിരുവനന്തപുരം: മെസി വരുമെന്ന പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ ആദ്യ...

ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവം ; കോട്ടയം മെഡിക്കൽ കോളേജിനെതിരെ...

0
കോട്ടയം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവത്തിൽ കോട്ടയം...