കോൺഗ്രസ് ലയന വാർത്തകൾ തള്ളി സുപ്രിയ സുളെ

For full experience, Download our mobile application:
Get it on Google Play

മുംബൈ : ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗം കോൺഗ്രസിൽ ലയിക്കാൻ പോകുന്നുവെന്ന വാർത്തകൾ തള്ളി വർക്കിങ് പ്രസിഡന്റും എംപിയുമായ സുപ്രിയ സുളെ. ഇത്തരം പ്രചാരണങ്ങളിൽ യാതൊരു അടിസ്ഥാനവുമില്ലെന്നും കോൺഗ്രസുമായി ലയന ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കി. പാർട്ടിക്കുള്ളിൽ ഒരു വിഭാഗം കോൺഗ്രസ് ലയനത്തെ അനുകൂലിക്കുമ്പോൾ, മറുവിഭാഗം എൻഡിഎ സഖ്യത്തെ പിന്തുണയ്ക്കുന്നുവെന്ന ചർച്ചകൾ സജീവമായ പശ്ചാത്തലത്തിലാണ് സുപ്രിയയുടെ ഈ പ്രതികരണം. കഴിഞ്ഞദിവസം ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ ചേംബറിൽ ശരദ് പവാർ എംഎൽഎമാരുടെ യോഗം വിളിച്ചതിനെ സഖ്യകക്ഷിയായ ഉദ്ധവ് വിഭാഗം രൂക്ഷമായി വിമർശിച്ചിരുന്നു.

അതോടെയാണ് സൗഹൃദ കൂടിക്കാഴ്ച മാത്രമായിരുന്നു അതെന്നും രാഷ്ട്രീയമില്ലെന്നും സുപ്രിയ അറിയിച്ചത്. കോൺഗ്രസും എൻസിപിയും ഒറ്റക്കെട്ടാണെന്നും ഭാവിയിലും സഖ്യം തുടരുമെന്നും അവർ വ്യക്തമാക്കി. ‘മഹാരാഷ്ട്രയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ രാഹുൽ ഗാന്ധിയുമായി പതിവായി ചർച്ച നടത്താറുണ്ട്’– അടുപ്പത്തിന്റെ ഉദാഹരണമായി സുപ്രിയ പറഞ്ഞു. ഷിൻഡെയെ പവാർ സന്ദർശിച്ചതിൽ തെറ്റില്ലെന്നും വ്യക്തിപരമായ സൗഹൃദങ്ങൾ സ്വാഭാവികമാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാനും പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കണമെന്ന ചർച്ച ; മുന്നണി യോഗത്തിൽ എതിർപ്പ് അറിയിക്കാനൊരുങ്ങി കേരള കോൺഗ്രസ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു പുതിയ ജില്ലയായി മൂവാറ്റുപുഴയെ പരിഗണിക്കുന്നുണ്ടെന്ന്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...