ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് മർദ്ദിച്ച് കൊലപ്പെടുത്തി ഭർത്താവ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഭാര്യയെ കടുത്ത സംശയം. ഒന്നര വയസുള്ള കുഞ്ഞിന് മുന്നിലിട്ട് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് മർദ്ദിച്ച് കൊലപ്പെടുത്തി യുവാവ്. ഡൽഹിയിലെ പ്രഹ്ളാദ്പൂരിൽ ഇന്നലെ വൈകുന്നേരമാണ് ക്രൂരമായ കൊലപാതകം നടന്നത്. മിനി എൽപിജി സിലിണ്ടർ വെച്ചായിരുന്നു യുവാവ് ഭാര്യയെ തല്ലിക്കൊന്നത്. പൂനം എന്ന യുവതിയെയാണ് ഭർത്താവ് സുരേഷ് കൊലപ്പെടുത്തിയത്. രണ്ട് കുട്ടികളാണ് ദമ്പതികൾക്കുള്ളത്. തെക്കൻ ഡൽഹിയിലെ ഡിഡിഎ ഹൌസിംഗ് കോംപ്ലെക്സിലേക്ക് ഒരു മാസം മുൻപാണ് ദമ്പതികൾ താമസത്തിനെത്തിയത്. ദമ്പതികളുടെ ഒരു കുട്ടി മുത്തശ്ശിക്കൊപ്പമാണ് താമസം. ഞായറാഴ്ച രാത്രി 9.30ഓടെ ക്രൂരത നടക്കുമ്പോൾ ഒന്നര വയസുള്ള കുഞ്ഞ് ദമ്പതികൾക്കൊപ്പമുണ്ടായിരുന്നു.

പൂനത്തിന്റെ നിലവിളി കേട്ട് അയൽവീട്ടുകാർ എത്തിയെങ്കിലും വീട് അകത്ത് നിന്ന് പൂട്ടിയിട്ട നിലയിലായിരുന്നു. ഒടുവിൽ വീട്ടുടമയുടെ സഹായത്തോടെയാണ് വീട് തുറന്നത്. അടിയേറ്റ ഉടൻ തന്നെ പൂനം രക്തം വാർന്ന് നിലത്തുവീണു. ശബ്ദം കേട്ടെത്തിയ അയൽവാസികളാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസ് സ്ഥലത്തെത്തി യുവതിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.

അയൽവാസികൾ അകത്ത് കയറിയ സമയത്ത് യുവതി രക്തത്തിൽ കുളിച്ച നിലയിൽ തറയിലും സിലിണ്ടർ സമീപത്തുമായി കിടക്കുന്നുണ്ടായിരുന്നു. കുഞ്ഞിനെ മടിയിൽ വെച്ച് മൃതദേഹത്തിന് സമീപത്ത് ഇരിക്കുന്ന നിലയിലായിരുന്നു സുരേഷുണ്ടായിരുന്നത്. സംഭവത്തിൽ പോലീസ് കൊലപാതകത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കുഞ്ഞിനെ നിലവിൽ ബന്ധുക്കളുടെ സംരക്ഷണയിലേക്ക് മാറ്റിയിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...