ഇസ്രായേൽ ആക്രമണത്തിൽ ലെബനോണിലെ മരണസംഖ്യ 486 ആയി

For full experience, Download our mobile application:
Get it on Google Play

ബെയ്‌റൂട്ട് : ഇസ്രായേൽ ആക്രമണത്തിൽ ലെബനോണിലെ മരണസംഖ്യ 486 ആയി. 1,313 പേർക്ക് പരുക്കേറ്റതായി ലെബനീസ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. തെക്കൻ ലെബനോണിൽ ഇസ്രായേലിന്റെ വ്യോമാക്രമണം തുടരുകയാണ്. തുടർച്ചയായി പത്താം ദിവസവും ഗൾഫ് രാജ്യങ്ങളിൽ ആക്രമണം തുടരുകയാണ് ഇറാൻ. ബഹ്‌റൈനിലെ സിത്റ ഐലൻഡിൽ ഉണ്ടായ അപകടത്തിൽ 32 പേർക്ക് പരിക്കേറ്റു. യുഎഇ, സൗദി അറേബ്യ, കുവൈറ്റ്‌, ഖത്തർ എന്നിവിടങ്ങളിൽലും ആക്രമണമുണ്ടായി. ആക്രമണത്തിൽ ഇന്ത്യക്കാർ മരിച്ചതായുള്ള റിപ്പോർട്ടുകൾ സൗദിയിലെ ഇന്ത്യൻ എംബസി തള്ളി.

യു.എ.ഇയിൽ ഫുജൈറയിലെ എണ്ണ വ്യവസായ മേഖലയിളാണ് ആക്രമണം ഉണ്ടായത്. ഇത് രണ്ടാം തവണയാണ് ഫുജൈറ ഓയിൽ ഇൻഡസ്ട്രിയൽ സോൺ ആക്രമിക്കപ്പെടുന്നത്. യുഎഇക്ക് എതിരെ ഇന്ന് ഇറാൻ തൊടുത്തത് 18 ഡ്രോണുകളും 15 മിസൈലുകളുമാണ്. യുഎഇയിൽ ആകെ പരുക്കേറ്റവരുടെ എണ്ണം 117 ആയി. സൗദിയിൽ റിയാദ്, ഷൈബാ എണ്ണപ്പാടം, പ്രിൻസ് സുൽത്താൻ എയർബേസ്, അൽജൌഫ് എന്നിവയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം വിട്ടവർക്കെതിരെ പിണറായി

0
കണ്ണൂർ: സിപിഎമ്മിന്റെ ഉറച്ച കോട്ടയായ പയ്യന്നൂരിലുണ്ടായ അപ്രതീക്ഷിത തിരഞ്ഞെടുപ്പ് തോൽവിയിൽ...

എറണാകുളത്ത് നടുറോഡിൽ ഓട്ടോ ഡ്രൈവർക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരമർദ്ദനം

0
കൊച്ചി: എറണാകുളത്ത് നടുറോഡിൽ വെച്ച് ഓട്ടോറിക്ഷ ഡ്രൈവറെ അസഭ്യം പറയുകയും...

മാടാക്കര പള്ളി ലാത്തിച്ചാർജ് : പോലീസുകാരുടെ സ്ഥലംമാറ്റത്തിൽ വിശദീകരണവുമായി റൂറൽ എസ്പി

0
കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ ബൂട്ടിട്ട് അകത്ത് കയറി ലാത്തിച്ചാർജ്...

എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു

0
കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം...