ചേർത്തലയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവറെ പോലീസുകാരൻ മർദിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

ചേർത്തല : ആലപ്പുഴ ചേർത്തലയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവറെ പോലീസുകാരൻ മർദിച്ചതായി പരാതി. സ്കൂട്ടറിന് കടന്നുപോകാൻ സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയായിരുന്നു തർക്കം. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്നും കൊടുങ്ങല്ലൂരിലേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്. ചേർത്തല എക്സറേ ജംഗ്ഷൻ മുതൽ ബസിന് തടസം സൃഷ്ടിക്കുന്ന രീതിയിൽ എറണാകുളം ഹാർബർ സ്റ്റേഷനിലെ പോലീസുകാരനായ വിനീത് സ്കൂട്ടറോടിച്ചതായി ബസ് ജീവനക്കാർ പറയുന്നു. ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കമായി.

ഭാര്യക്കും മകൾക്കുമൊപ്പമായിരുന്നു പോലീസുകാരന്റെ യാത്ര. പിന്നീട് ബസ് ചേർത്തല ഡിപ്പോയിലെത്തിയപ്പോൾ പോലിസ് ഉദ്യോഗസ്ഥനായ വിനീത് ബസ് തടഞ്ഞു. ബസ് ഡ്രൈവർ മഹാദേവനെ ഹെൽമെറ്റ് കൊണ്ട് മർദിച്ചു. മഹാദേവന്റെ കൈയ്യുടെ എല്ലിന് പൊട്ടലുണ്ട്. പോലീസ് ഉദ്യോഗസ്ഥൻ ബസിൻ്റെ സൈഡ് മിറർ തകർത്തതായും ആരോപണം. ഡ്രൈവറും കണ്ടക്ടറും ചേർത്തല പോലീസിൽ പരാതി നൽകി. അപകടകരമായ ഡ്രൈവിംഗ് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും മർദിച്ചിട്ടില്ലെന്നുമാണ് പോലിസ് ഉദ്യോഗസ്ഥന്റെ വിശദീകരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം- ടൂറിസം വാരാഘോഷത്തിന് നാളെ സമാപനം

0
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം- ടൂറിസം വാരാഘോഷത്തിന് സമാപനം...

ആറന്മുള ജലമേള പാർക്കിംഗ് ഗ്രൗണ്ടുകളിൽ നിന്ന് ഡ്രൈവർമാർക്ക് ക്ഷേത്ര പരിസരത്തേക്ക് എത്താൻ കെ.എസ്.ആര്‍.റ്റി.സി സർവീസ്...

0
ആറന്മുള : ആറന്മുള ഉത്രട്ടാതി ജലമേള കാണുന്നതിനായി എത്തിച്ചേരുന്ന വാഹനങ്ങൾ പോലീസ്...

അതിതീവ്ര വെള്ളപ്പൊക്കം : റാന്നിയില്‍ സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചില്ലെന്ന് ഇരകൾ

0
റാന്നി : റാന്നിയില്‍ ഈ മാസം ആദ്യമുണ്ടായ അതിതീവ്ര വെള്ളപ്പൊക്കത്തിൽ നഷ്ടം...

നേപ്പാൾ പ്രളയം ; ഇന്ത്യക്കാരെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യണം എന്ന് ആവശ്യപ്പെട്ട് മല്ലികാർജുൻ ഖാർഗെ...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 636 ആയി ഉയർന്നു....