മെസിക്ക് പിന്നാലെ നെയ്‌മറും പി എസ് ജി വിടുന്നു ; പ്രീമിയര്‍ ലീഗിലേക്കെന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

പാരീസ്: മെസി ഏത് ടീമിലേക്ക് പോകുമെന്നതുപോലെ ആരാധകർ കാത്തിരിക്കുകയാണ് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന്‍റെ കൂടുമാറ്റം. പിഎസ്‌ജിയിൽ എംബപ്പെയുമായി രസച്ചേർച്ചയില്ലാത്ത ബ്രസീലിയൻ താരം സ്പെയിനിലോ ഇംഗ്ലണ്ടിലോ പോകുമെന്നാണ് റിപ്പോർട്ട്. ബാഴ്സലോണയിൽ മെസിക്കും സുവാരസിനുമൊപ്പം നേടാവുന്നതെല്ലാം സ്വന്തമാക്കിയാണ് 2017ൽ നെയ്മർ പി എസ് ജിയിലെത്തിയത്. ബാഴ്സയില്‍ മെസിയുടെ നിഴലില്‍ നിന്ന് പുറത്തു കടക്കുക എന്നതു കൂടി നെയ്മറുടെ ലക്ഷ്യമായിരുന്നു.

പി എസ്‌ ജിയിലും മികവ് തുടർന്നെങ്കിലും ചാംപ്യൻസ് ലിഗിൽ നേട്ടമുണ്ടാക്കാനായില്ല. അഞ്ച് സീസണിന് ശേഷം ഫ്രഞ്ച് ക്ലബ്ബിൽ കിലിയൻ എംബപ്പെയുടെ അപ്രമാധിത്വം തുടരുന്നതിനാൽ ടീം വിടാൻ നേരത്തെ തന്നെ നെയ്മർ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഈയിടെ പിഎസ്‌ജി ആരാധക കൂട്ടായ്മയായ അള്‍ട്രാസ് നെയ്മറിന്‍റെ വീടിന് മുന്നിൽ പ്രതിഷേധം നടത്തിയതിന് പിന്നാലെ മാനേജ്മെന്‍റിനെ ടീം വിടാനുള്ള താൽപര്യം താരം അറിയിച്ചെന്നാണ് റിപ്പോർട്ട്.

സ്പെയിനിൽ ബാഴ്സലോണയിലേക്ക് തിരികെ പോകാൻ താൽപര്യമുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ കരാർ യാഥാർത്ഥ്യമാകാൻ സാധ്യത കുറവാണ്. ബാഴ്സയല്ലെങ്കിൽ സ്പെയിനിൽ മറ്റൊരു ക്ലബ്ബിലേക്കും പോകേണ്ടെന്നാണ് താരത്തിന്‍റെ തീരുമാനം. പ്രീമിയർ ലീഗിൽ ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ന്യുകാസിൽ ക്ലബ്ബുകളെല്ലാം നെയ്മറിനെ സ്വന്തമാക്കാൻ താൽപര്യമറിയിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...