രാജസ്ഥാനിൽ ലിഥിയം ശേഖരം കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതം ; വ്യക്തത വരുത്തി ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: രാജസ്ഥാനിൽ ലിഥിയം ശേഖരം കണ്ടെത്തിയെന്ന റിപ്പോർട്ടുകൾക്കെതിരെ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) രംഗത്ത്. ജമ്മുകാശ്മീരിന് പിന്നാലെ, രാജസ്ഥാനിൽ വൻ തോതിൽ ശേഖരം കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ, ഈ റിപ്പോർട്ടിനെ പൂർണമായും തള്ളിയിരിക്കുകയാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. അടിസ്ഥാനരഹിതമായ റിപ്പോർട്ടുകളാണ് പ്രചരിക്കുന്നതെന്ന് ജിഎസ്ഐ വ്യക്തമാക്കി.

രാജസ്ഥാനിലെ നാഗ്പൂരിലുള്ള ദെഗാനയിൽ ലിഥിയം ശേഖരം കണ്ടെത്തിയെന്നും, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ടെന്നുമാണ് റിപ്പോർട്ടുകൾ പ്രചരിച്ചത്. ഇവ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണജനകവുമാണെന്ന് ജിഎസ്ഐ അറിയിച്ചു. ജിഎസ്ഐ പ്രാദേശിക ആസ്ഥാനമായോ, ദേശീയ ആസ്ഥാനമായോ ഇക്കാര്യം അറിയിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു. അതേസമയം, ലിഥിയം, ടങ്ങ്സ്റ്റൺ അടക്കമുള്ള ധാതുക്കൾക്കായി 2019-20 കാലയളവ് മുതൽ ഈ മേഖലയിൽ ഖനനം നടക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...