ലഷ്‌കര്‍ ഇ മുസ്തഫ മേധാവി ഹിദായത്തുല്ല മാലിക്കിന്റെ അറസ്റ്റ് ; ജമ്മുവിലെ പതിനാല് കേന്ദ്രങ്ങളില്‍ എന്‍.ഐ.എ പരിശോധന തുടങ്ങി

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍ : ജമ്മുവിലെ പതിനാല് കേന്ദ്രങ്ങളില്‍ എന്‍.ഐ.എ പരിശോധന തുടങ്ങി. ലഷ്‌കര്‍ ഇ മുസ്തഫ മേധാവി ഹിദായത്തുല്ല മാലിക്കിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് എന്‍.ഐ.എ വൃത്തങ്ങളെ ഉദ്ധരിച്ച്‌ എ.എന്‍.ഐ റിപോര്‍ട്ട് ചെയ്തു. 7 കിലോ ഐ.ഇ.ഡി കണ്ടെടുത്ത മറ്റൊരു കേസിലും പരിശോധന നടക്കുന്നുണ്ട്. എന്‍.ഐ.എ ഈ രണ്ട് കേസും ബന്ധപ്പെടുത്തിയാണ് അന്വേഷിക്കുന്നത്.

പുല്‍വാമ, ഷോപിയാന്‍, അനന്തനാഗ്, ജമ്മു, ബനിഹാള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ എന്‍.ഐ.എയുടെ വ്യത്യസ്ത ടീമുകളാണ് പരിശോധന നടത്തുന്നത്. രണ്ട് കേസുകളുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് വിവരം. ഒന്ന് ഈ വര്‍ഷം ഫെബ്രുവരിയില്‍ 7 കിലോഗ്രാം ഐ.ഇ.ഡി കണ്ടെടുത്ത കേസിലാണ്. മറ്റൊന്ന് ലഷ്‌കര്‍ ഇ മുസ്തഫ മേധാവി ഹിദായത്തുല്ല മാലിക്കിന്റെ അറസ്റ്റാണ്.

അഞ്ച് മാസം മുന്‍പാണ് ഹിദായത്തുല്ലയെ അറസ്റ്റ് ചെയ്തത്. ആക്രമണത്തിനുവേണ്ടി ഹിദായത്തുല്ലയും സംഘവും എന്‍.എസ്‌.എ അജിത് ഡോവലിന്റെ ഓഫിസിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി എന്‍.ഐ.എ ആരോപിക്കുന്നു. ഈ വര്‍ഷം മാര്‍ച്ചിലാണ് ഈ രണ്ട് കേസുകളും എന്‍ഐഎ ഏറ്റെടുത്തത്. ഫെബ്രുവരി ആറിനാണ് കശ്മീര്‍ പോലിസ് അനന്തനാഗില്‍ വച്ച്‌ ഹിദായത്തുല്ലയെ അറസ്റ്റ് ചെയ്തത്.

അനന്തനാഗില്‍ ഒരു കേന്ദ്രം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലായിരുന്നു ഹിദായത്തുല്ലയെന്ന് എന്‍.ഐ.എ കരുതുന്നു. ഗൂഢാലോചനക്കുറ്റമാണ് ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. ജെയ്‌ഷെ മുഹമ്മദിനുവേണ്ടിയാണ് ഹിദായത്തുല്ല പ്രവര്‍ത്തിക്കുന്നതെന്ന് എന്‍.ഐ.എ കരുതുന്നു. ആദ്യം ഈ കേസ് ഗന്‍ഗ്യാല്‍പോലിസ് സ്‌റ്റേഷനിലാണ് യുഎപിഎ അനുസരിച്ച്‌ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ കേസ് പന്നീട് എന്‍.ഐ.എ വീണ്ടും രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...