എലത്തൂർ ട്രെയിൻ തീവയ്പു കേസ് ; ഷാറൂഖ് സെയ്ഫിയെ എൻഐഎ അടുത്തയാഴ്ച ചോദ്യം ചെയ്യും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എലത്തൂർ ട്രെയിൻ തീവയ്പു കേസിലെ പ്രതി ഷാറുഖ് സെയ്ഫിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അടുത്തയാഴ്ച ചോദ്യം ചെയ്യും. ആദ്യം കേസന്വേഷിച്ച കേരളാ പോലീസ് 11 ദിവസം ഷാറുഖിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തെങ്കിലും കാര്യമായ ഫലമുണ്ടായിരുന്നില്ല. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) ചുമത്തിയതോടെ ഷാറുഖിനെ 30 ദിവസം വരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ എൻഐഎക്കു കഴിയും. തുടർച്ചയായ ദിവസങ്ങളിലോ ഇടവിട്ടോ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും നിയമം അനുവദിക്കുന്നുണ്ട്.

കേസന്വേഷണത്തിന്റെ ഇതുവരെയുള്ള മുഴുവൻ വിവരങ്ങളും രേഖകളും പരിശോധിച്ച ശേഷം ഷാറുഖിന്റെ അറസ്റ്റ് ജയിലിൽ രേഖപ്പെടുത്തി കസ്റ്റഡിയിൽ വാങ്ങാനാണ് എൻഐഎ ഒരുങ്ങുന്നത്. പോലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടുകളും കേസ് ഡയറിയും എൻഐഎ പരിശോധിക്കും. കുറ്റകൃത്യം നടന്ന ഏപ്രിൽ 2 മുതൽ രഹസ്യാന്വേഷണ ഏജൻസികൾ ശേഖരിച്ച വിവരങ്ങളും കേന്ദ്ര ആഭ്യന്തര വകുപ്പ് എൻഐഎക്കു ലഭ്യമാക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമേഹബാധിതരായ കുട്ടികൾക്ക് ആനുകൂല്യങ്ങളും മരുന്നുകളും ഉറപ്പാക്കണം : ഉത്തരവുമായി ബാലാവകാശ കമ്മിഷൻ

0
തിരുവനന്തപുരം : ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് ഗുണമേന്മയുള്ള ഇൻസുലിനും ‘മിഠായി’...

പുരാരേഖാ വകുപ്പിലെ നിയമന നീക്കത്തിനെതിരെ പ്രതിഷേധം ; പി.എസ്.സി. ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ് മാർച്ച്

0
തിരുവനന്തപുരം : പി.എസ്.സി. ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. പുരാരേഖാ വകുപ്പിലെ...

മുട്ടിൽ മരം മുറിയിലെ വഞ്ചന കേസ് ; പ്രതികൾ വീണ്ടും ഹൈക്കോടതിയിൽ

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചന കേസിൽ പ്രതികൾ വീണ്ടും ഹൈക്കോടതിയിൽ. വഞ്ചന...

വന്ദേഭാരത് ഫ്ലാഗ് ഓഫിൽ വന്ദേമാതരം ആലപിച്ചില്ല ; ബിജെപി പ്രതിഷേധത്തെ തള്ളി കേന്ദ്രമന്ത്രി സുരേഷ്...

0
കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരായ ബിജെപി പ്രതിഷേധത്തെ...