പച്ചക്കറി കൃഷിയിൽ നൂറുമേനി വിളയിച്ച് നിക്കോൾസൺ സിറിയൻ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : നിക്കോൾസൺ സിറിയൻ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ അഭി.ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ താൽപര്യ പ്രകാരം ആരംഭിച്ച ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. തിരുവല്ല കൃഷി ഭവന്റെ സഹായത്തോടെ പയർ, കുറ്റി ബീൻസ്, ചീര, വെണ്ട, കപ്പ, വാഴ, തണ്ണിമത്തൻ തുടങ്ങിയവയുടെ കൃഷിയാണ് ഇവിടെ നടത്തിയത്. കുട്ടികൾ താമസിച്ചു പഠിക്കുന്ന സ്കൂളിൽ പച്ചക്കറി ഇനങ്ങളിൽ സവാള, ചെറിയ ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവ മാത്രം ആണ് പുറത്തു നിന്നും വാങ്ങി ഉപയോഗിക്കുന്നത്. ബാക്കിയെല്ലാം ഇവിടെ വിളയിച്ചെടുത്താണ് ഉപയോഗിക്കുന്നത്.

കഴിഞ്ഞ വർഷം മാത്രം അറുപത്തിനായിരത്തിലധികം രൂപയുടെ പച്ചക്കറികൾ ഇവിടെ കൃഷി ചെയ്തു. ഈ വർഷം 25000 രൂപയുടെ പച്ചക്കറികളും നിലവിൽ വിളവെടുത്തു. കൃഷി ഭവനിൽ നിന്നും ലഭിക്കുന്ന ഉപദേശവും സഹായത്തിനുമൊപ്പം നല്ല കർഷ മനസിന് ഉടമകളായ അധ്യാപികമാരും വിദ്യാർഥിനികളും കൃഷിയുടെ വിജയത്തിനായി പ്രവർത്തിച്ചു. ഈ വർഷത്തെ വിളവെടുപ്പിൻ്റെ ഉദ്ഘാടനം തിരുവല്ല മുനിസിപ്പൽ കൗൺസിലർ അനു സോമൻ നിർവഹിച്ചു. സ്കൂൾ ചാപ്ളേൻ റവ.പ്രകാശ് എബ്രഹാം അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഗീത റ്റി ജോർജ്, സ്കൂൾ ഗെവേർണിംഗ് ബോർഡ് അംഗം റ്റിജു എം ജോർജ്, സ്കൂൾ പ്രിൻസിപ്പൽ മെറിൻ മാത്യു, കാർഷിക വികസന സംഘം അംഗം ടോണി എന്നിവർ പ്രസംഗിച്ചു. സ്കൂൾ അധ്യാപികമാരും വിദ്യാർഥിനികളും വിളവെടുപ്പിന് സാക്ഷ്യം വഹിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...