തിരുവല്ല : ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആശാവർക്കർമാർ സെക്രട്ടേറിയറ്റിനു മുമ്പിൽ നടത്തി വരുന്ന സമരം ഒത്തുതീർപ്പാക്കാത്തതിനെതിരേ കാസർഗോഡു നിന്നും ആരംഭിച്ച രാപകൽ സമരയാത്ര ജൂൺ 9, 10 തീയതികളിൽ പത്തനംതിട്ട ജില്ലയിൽ പര്യടനം നടത്തും. ഒമ്പതിന് രാവിലെ തിരുവല്ലയിൽ നിന്നാണ് ജില്ലാപര്യടനം തുടങ്ങുന്നത്. സമര യാത്രയ്ക്കുള്ള സ്വീകരണ പരിപാടി വിജയിപ്പിക്കുന്നതിലേക്കുള്ള സ്വാഗത സംഘ രൂപീകരണ സമ്മേളനം പ്രഫ. ഫിലിപ്പ് എൻ.തോമസ് ഉദ്ഘാടനം ചെയ്തു. മുൻ എംഎൽഎ ജോസഫ് എം. പുതുശേരി അധ്യക്ഷത വഹിച്ചു.
മുനിസിപ്പൽ ചെയർപേഴ്സൺ അനു ജോർജ്, വർഗീസ് മാമ്മൻ, സൈമൺ ജോൺ, പി.ജി. പ്രസന്നകുമാർ, രാജേഷ് ചാത്തങ്കരി, സി.പി. ജോൺ, സാം ഈപ്പൻ, എസ്. രാധാമണി, വർഗീസ് ജോൺ, വിശാഖ് വെൺപാല, ജയിംസ് കണ്ണിമല, ജോൺ മുക്കത്ത്, കെ.ജി. അനിൽകുമാർ, ബിജോയി ഡേവിഡ്, അഭിലാഷ് വെട്ടിക്കാടൻ, വി. ആർ. രാജേഷ്, എബി വർഗീസ്, ലളിതമ്മ ജോയ് എന്നിവർ പ്രസംഗിച്ചു. വർഗീസ് മാമ്മൻ ചെയർമാനും രാജഷ് ചാത്തങ്കരി കൺവീനറുമായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.






























