നിശാ പാര്‍ട്ടിയില്‍ നടപടി കടുപ്പിച്ച്‌ എക്‌സൈസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നിശാ പാര്‍ട്ടിയില്‍ നടപടി കടുപ്പിച്ച്‌ എക്‌സൈസ്. പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ മൊഴിയെടുക്കാന്‍ എക്‌സൈസ് സംഘത്തിന് നിര്‍ദേശം ലഭിച്ചു. പാര്‍ട്ടിക്കെത്തിയവരെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് തീരുമാനം. നിശാ പാര്‍ട്ടിയില്‍ മയക്കുമരുന്ന് സാന്നിദ്ധ്യം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുന്നത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍, ഫോണ്‍ നമ്പരുകള്‍ തുടങ്ങിയവ ഇതിനോടകം ശേഖരിച്ചു കഴിഞ്ഞു. ഇതിനിടെ പലരും പേരുകള്‍ നല്‍കാതിരിക്കുകയോ, വ്യാജ പേരുകള്‍ നല്‍കുകയോ ചെയ്തിട്ടുണ്ടെന്നത് എക്‌സൈസിനെ കുഴക്കുന്നുണ്ട്.

അതേസമയം കൊച്ചിയില്‍ ആഡംബര ഹോട്ടലുകളിലെ നിശാപാര്‍ട്ടികള്‍ക്ക് അന്തര്‍സംസ്ഥാന ബന്ധമുണ്ടെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. നിശാപാര്‍ട്ടിക്ക് ലഹരി വസ്തുക്കള്‍ എത്തിച്ചത് ബെംഗളുരു കേന്ദ്രീകരിച്ചുള്ള സംഘമാണെന്നാണ് കണ്ടെത്തല്‍. കേസില്‍ പിടിയിലായ നിസ്വാന്‍ പ്രധാന ആസൂത്രകനാണെന്നും കോളജ് വിദ്യാര്‍ത്ഥിനികളെയും ബെംഗളുരുവില്‍ നിന്നുള്ള പെണ്‍കുട്ടികളെയും പാര്‍ട്ടിക്കെത്തിച്ചതായും വ്യക്തമായിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ പവർകട്ട് ; വി.ഡി. സതീശന്റെ പ്രസംഗം തടസ്സപ്പെട്ടു

0
തിരുവനന്തപുരം: പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. മുഖ്യമന്ത്രി വേദിയില്‍...

ഗവൺമെന്റ് പ്ലീഡർ നിയമനം; വി.ഡി. സതീശന്റെ നിലപാട് തള്ളി ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

0
കൊച്ചി: തങ്ങൾ കൊടുത്ത പട്ടികയിൽ നിന്നാണ് ഹൈക്കോടതിയിലെ ഗവൺമെൻ്റ് പ്ലീഡർ നിയമനം...