പത്തനംതിട്ട : നാരായണപുരം മാർക്കറ്റിൽ മാലിന്യം വലിച്ചെറിയുന്നത് തടയാൻ ശ്രമിച്ച നൈറ്റ് വാച്ചറെ അന്യ സംസ്ഥാന തൊഴിലാളികൾ സംഘം ചേർന്ന് ആക്രമിക്കാൻ ശ്രമിച്ചു. കടകളിൽ നിന്നുള്ള മാലിന്യം രാത്രി കാലങ്ങളില്‍ ചന്തയില്‍ ആണ് നിക്ഷേപിക്കുന്നത്. ഇങ്ങനെ നിക്ഷേപിച്ച മാലിന്യങ്ങൾ കഴിഞ്ഞ ആഴ്ച എം എല്‍ എയുടെ ശാസന പ്രകാരം പഞ്ചായത്ത് നീക്കം ചെയ്തിരുന്നു. ഇതിന് ശേഷമാണു മാലിന്യം തള്ളുന്നത് തടയാൻ വേണ്ടിനൈറ്റ് വാച്ചറെ ഡ്യൂട്ടിക്ക് ഇട്ടത്. എന്നാല്‍ രാത്രിയില്‍ മാലിന്യം തള്ളുവാന്‍ എത്തിയവരെ വാച്ചര്‍ തടഞ്ഞു എങ്കിലും വാച്ചറെ അന്യ സംസ്ഥാന തൊഴിലാളികള്‍ സംഘം ചേര്‍ന്നു മര്‍ദിക്കുകയായിരുന്നു. കോന്നിയില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ ഇപ്പോള്‍ സംഘടിതരാണ്. ഒരാള്‍ക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കില്‍ മെസ്സേജ് കൈമാറുന്നു. അപ്പോള്‍ തന്നെ മുഴുവന്‍ ആളുകളും എത്തിച്ചേരുന്നു. പോലീസ് ഇക്കാര്യത്തില്‍ ശ്രദ്ധിക്കുന്നില്ല എന്ന ആരോപണവും ഉയരുന്നുണ്ട്.
മാലിന്യം വലിച്ചെറിയുന്നത് തടയാൻ ശ്രമിച്ച നൈറ്റ് വാച്ചറെ അന്യ സംസ്ഥാന തൊഴിലാളികൾ ആക്രമിച്ചു
RECENT NEWS
Advertisment