അഴീക്കോട്ടെ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ടഭ്യർത്ഥിച്ച് നിഖില വിമൽ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: അഴീക്കോട്ടെ എൽഡിഎഫ് സ്ഥാനാർഥി കെ വി സുമേഷിന് വോട്ട് അഭ്യർത്ഥിച്ച് സിനിമാ താരം നിഖില വിമൽ. അഴീക്കോട് കഴിഞ്ഞ തവണയും താൻ സുമേഷിനായി വോട്ട് അഭ്യർത്ഥിച്ചിരുന്നുവെന്നും ജയിക്കാൻ പ്രാർത്ഥിച്ചിരുന്നുവെന്നും നിഖില പറഞ്ഞു. ഇത്തവണയും സുമേഷിനെ ജയിപ്പിക്കണമെന്ന് നിഖില ആവശ്യപ്പെട്ടു. കണ്ണൂരിലെ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു നിഖിലയുടെ വോട്ട് അഭ്യർത്ഥന. നേരത്തെ തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥി പി കെ ശ്യാമളയ്ക്കായും നിഖില വോട്ടഭ്യർത്ഥന നടത്തി. അഴീക്കോട് കഴിഞ്ഞ തവണ സുമേഷേട്ടൻ മത്സരിച്ചപ്പോൾ ഞാൻ റോഡ് ജാഥയിൽ പങ്കെടുത്തിട്ടുണ്ട്. എന്‍റെ ആദ്യത്തെ റോഡ് ജാഥയാണത്. ആ സമയത്ത് ഞാൻ എന്നും പ്രാർത്ഥിക്കുമായിരുന്നു സുമേഷേട്ടൻ ജയിക്കണേ ഇല്ലെങ്കിൽ നാണക്കേടാവുമല്ലോ എന്ന്. കഴിഞ്ഞ തവണത്തെ തുടർച്ചയായി ഇത്തവണയും സുമേഷേട്ടന് വോട്ട് ചെയ്യണമെന്ന് നിങ്ങളോട് വന്നു പറയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം.

ഇപ്രാവശ്യവും ജയിക്കണമെന്നാണ് എന്‍റെ പ്രാർത്ഥന. ജില്ലാ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കാലം തൊട്ട് സുമേഷേട്ടനെ അറിയാം. പല പരിപാടികളിലും ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്. തളിപ്പറമ്പിൽ താമസിക്കുന്ന എന്നെ സംബന്ധിച്ച് പുതിയ തെരുവിലെ ബ്ലോക്ക് ഒഴിവാക്കിത്തന്നത് ഏറെ ഉപകാരപ്പെട്ടു. എനിക്ക് മാത്രമല്ല ഒരുപാടു പേർക്ക് ഉപകാരപ്പെട്ടു. അതിന് സുമേഷേട്ടൻ വലിയ ശ്രമം നടത്തിയിട്ടുണ്ട്. കഴിഞ്ഞ 10 വർഷത്തിൽ നാട്ടിൽ ഒരുപാട് വികസനമുണ്ടായിട്ടുണ്ട്. നമുക്ക് അറിയാവുന്നവരാണ് അതിന് പിന്നിൽ എന്നത് അഭിമാനവും സന്തോഷവുമുള്ള കാര്യമാണ്. ഇത്തവണത്തെ ഇലക്ഷനും സുമേഷേട്ടൻ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു- നിഖില പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...