നിലമ്പൂര്‍ തെരഞ്ഞെടുപ്പ് ഫലം തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന്‍റെ ശക്തിയാണ് കാണിക്കുന്നതെന്നും വരുന്ന തദ്ദേശ സ്വയംഭരണ, നിയമസഭാ തെരഞ്ഞെടുപ്പുകളിലും കേരളത്തിലുടനീളം ഈ വിജയം ആവര്‍ത്തിക്കുമെന്നും ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കോണ്‍ഗ്രസ് ആറന്മുള നിയോജക മണ്ഡലം ശില്‍പശാല പത്തനംതിട്ട രാജീവ് ഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയും കെടുകാര്യസ്ഥതയും അരങ്ങുവാഴുന്ന മലയോരമേഖലയിലെ ജനങ്ങള്‍ നിലനില്‍പ്പിനായി പൊരുതുമ്പോള്‍ ആരോഗ്യമേഖല ഇതുവരെ കൈവരിച്ച പുരോഗതി ഇല്ലാതാകുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളെ മറന്ന് ആഡംബര ജീവിതം നയിക്കുന്നു. ഇതിനെല്ലാമുള്ള മറുപടിയാണ് നിലമ്പൂരില്‍ പിണറായി വിജയനും സംഘത്തിനും ലഭിച്ചതെന്നും പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് ആറന്മുള നിയോജക മണ്ഡലം ശില്‍പ്പശാല സമാപിച്ചത്.

കോണ്‍ഗ്രസ് പത്തനംതിട്ട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ജെറി മാത്യു സാം അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം പി. മോഹന്‍രാജ്, മാലേത്ത് സരളാദേവി എക്സ്. എം.എല്‍.എ, കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ഡി.സി.സി വൈസ് പ്രസിഡന്‍റുമാരായ എ. സുരേഷ് കുമാര്‍, അനില്‍ തോമസ്, ജനറല്‍ സെക്രട്ടറിമാരായ കെ. ജാസിംകുട്ടി, കെ.ജി. അനിത, കോണ്‍ഗ്രസ് ആറന്മുള ബ്ലോക്ക് പ്രസിഡന്‍റ് കെ. ശിവപ്രസാദ്, വിജയ് ഇന്ദുചൂഡന്‍, രജനി പ്രദീപ്, അലന്‍ ജിയോ മൈക്കിള്‍, പി കെ ഇക്ബാല്‍ അജിത് മണ്ണില്‍, അബ്ദുള്‍ കലാം ആസാദ്, തോമസ് മാത്യു, എസ് അഫ്സല്‍, വി കെ കൃഷ്ണദാസ്, റനീസ് മുഹമ്മദ്, നാസര്‍ തോണ്ട മണ്ണില്‍, എം.ആര്‍. രമേശ്, ടൈറ്റസ് കാഞ്ഞിര മണ്ണില്‍, സജി വര്‍ഗ്ഗീസ്, പ്രദീപ് കുമാര്‍, ജോസഫ് വര്‍ഗ്ഗീസ്, മണിക്കുട്ടന്‍, സാജന്‍, ഷിബു മാരാമണ്‍ എന്നിവര്‍ പ്രസംഗിച്ചു. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്‍റ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ. പി.പി. ബാലന്‍, ശ്യാം. എസ്. കോന്നി, ജെസ്സി വര്‍ഗീസ് എന്നിവര്‍ ശില്‍പശാലയില്‍ ക്ലാസ്സുകള്‍ നയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിർത്തി കടന്നുള്ള യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു ; ഇന്ത്യ-ബംഗ്ലാദേശ് റെയിൽ സർവീസ് പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ സജീവം

0
ന്യൂഡല്‍ഹി/ധാക്ക: 2024ല്‍ നിര്‍ത്തിവച്ച ഇന്ത്യ - ബംഗ്ലാദേശ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ്...

ബെംഗളൂരുവിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

0
ബെം​ഗളൂരു: ബെംഗളൂരുവിൽ നെലമംഗലയ്ക്കടുത്ത് രാജൻകുണ്ടെയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ...

ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ റിപ്പോർട്ട്

0
കോഴിക്കോട്: ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ...

കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റിനെ മർദിച്ച കേസിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിലായി

0
കണ്ണൂർ: കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എം.സി അതുലിനെ മർദിച്ച കേസിൽ...