വ​ട​ശ്ശേ​രി​ക്ക​ര​യി​ൽ സ്വ​കാ​ര്യ​വ്യ​ക്തി തി​രു​വാ​ഭ​ര​ണ പാ​ത​യി​ൽ വീ​ണ്ടും വ്യാ​പ​ക കൈ​യേ​റ്റം ന​ട​ത്തി​യിട്ടും അധികൃതര്‍ മൗനം പാലിക്കുന്നുവെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

റാ​ന്നി : വ​ട​ശ്ശേ​രി​ക്ക​ര​യി​ൽ സ്വ​കാ​ര്യ​വ്യ​ക്തി തി​രു​വാ​ഭ​ര​ണ പാ​ത​യി​ൽ വീ​ണ്ടും വ്യാ​പ​ക കൈ​യേ​റ്റം ന​ട​ത്തി​യും പൊ​തു​തോ​ട്​ തി​ക​ത്തി വാ​ണി​ജ്യം ഗ്രൗ​ണ്ടാ​ക്കി​യ​തും അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്ന്​ ന​ടി​ച്ചെ​ന്ന്​ ആ​രോ​പ​ണം. നി​ര​വ​ധി പ​രാ​തി ന​ൽ​കി​യി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​ണ്. തി​രു​വാ​ഭ​ര​ണ പ​ര​മ്പ​രാ​ഗ​ത പാ​ത വ​ട​ശ്ശേ​രി​ക്ക​ര-​പ​മ്പ പ്ര​ധാ​ന റോ​ഡി​ൽ​നി​ന്ന്​ തി​രി​ഞ്ഞ് പ്ര​യാ​ർ ക്ഷേ​ത്ര​ത്തി​ന്‍റെ മു​ന്നി​ലെ​ത്തി അ​വി​ടെ നി​ന്ന്​ താ​ഴ്ച​യു​ള്ള ഭാ​ഗ​ത്തു​കൂ​ടി മെ​യി​ൻ റോ​ഡി​ൽ എ​ത്തി​യി​രു​ന്ന ഭാ​ഗ​മാ​ണ് മ​ണ്ണി​ട്ട് നി​ക​ത്തി സ്വ​കാ​ര്യ റോ​ഡാ​ക്കി​യും ഗ്രൗ​ണ്ടാ​ക്കി​യും നി​ർ​മാ​ണം നട​ക്കു​ന്ന​ത്.

വ​ട​ശ്ശേ​രി​ക്ക​ര-​പ​മ്പ റോ​ഡി​ൽ ബം​ഗ്ലാ​ക​ട​വ് പാ​ല​ത്തി​ന്‍റെ അ​വി​ടെ കു​ഴ​ൽ ഇ​റ​ക്കി മൂ​ടി​യാ​ണ് നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്. മ​ഴ​ക്കാ​ല​ങ്ങ​ളി​ൽ വ​ട​ശ്ശേ​രി​ക്ക​ര ജംഗ്ഷനിലെയും ബൗ​ണ്ട​റി മു​ത​ൽ റോ​ഡി​ന്‍റെ ഇ​രു​ഭാ​ഗ​ത്തെ​യും ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം പോ​കു​ന്ന തോ​ട് മൂ​ടി​യ​തി​ലും നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.
വി​ഷ​യ​ത്തി​ൽ തി​രു​വാ​ഭ​ര​ണ പാ​ത സം​ര​ക്ഷ​ണ സ​മി​തി റാ​ന്നി ത​ഹ​സി​ൽ​ദാ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. മു​മ്പ്​ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കാ​ൻ വേ​ണ്ടി തി​രു​വാ​ഭ​ര​ണ​പാ​ത സം​ര​ക്ഷ​ണ സ​മി​തി ഹൈക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.
അ​തി​ൻ​പ്ര​കാ​രം റ​വ​ന്യൂ വി​ഭാ​ഗം കൈ​യേ​റ്റ​ക്കാ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. നോ​ട്ടീ​സ് ല​ഭി​ച്ച ചി​ല കൈ​യേ​റ്റ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ പ​രാ​തി ഉ​ന്ന​യി​ച്ച​തു​കൊ​ണ്ട് കോ​ട​തി അ​ത് പ​രി​ശോ​ധി​ക്കു​ക​യും ജി​ല്ല ഭ​ര​ണ​കൂ​ടം ഇ​ട​പെ​ട്ട് റ​വ​ന്യൂ വി​ഭാ​ഗ​ത്തെ​ക്കൊ​ണ്ട് വീ​ണ്ടും കൈ​യേ​റ്റം പ​രി​ശോ​ധി​പ്പി​ക്കാ​ൻ നി​ർ​ദേ​ശം വ​ന്ന​പ്പോ​ൾ ത​ന്നെ ആ ​ന​ട​പ​ടി ന​ട​ക്കു​ന്ന​തി​നി​ട​യാ​ണ് വീ​ണ്ടും കൈ​യേ​റ്റം വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിർത്തി കടന്നുള്ള യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു ; ഇന്ത്യ-ബംഗ്ലാദേശ് റെയിൽ സർവീസ് പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ സജീവം

0
ന്യൂഡല്‍ഹി/ധാക്ക: 2024ല്‍ നിര്‍ത്തിവച്ച ഇന്ത്യ - ബംഗ്ലാദേശ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ്...

ബെംഗളൂരുവിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

0
ബെം​ഗളൂരു: ബെംഗളൂരുവിൽ നെലമംഗലയ്ക്കടുത്ത് രാജൻകുണ്ടെയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ...

ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ റിപ്പോർട്ട്

0
കോഴിക്കോട്: ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ...

കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റിനെ മർദിച്ച കേസിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിലായി

0
കണ്ണൂർ: കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എം.സി അതുലിനെ മർദിച്ച കേസിൽ...