ഒറ്റമൂലി വൈദ്യന്റെ കൊലപാതകം ; മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ അന്വേഷണ സംഘം അഷ്‌റഫിന്റെ വീട്ടിൽ എത്തി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ഒറ്റമൂലി വെെദ്യനെ വെട്ടിനുറുക്കി ചാലിയാര്‍ പുഴയില്‍ എറിഞ്ഞ സംഭവത്തില്‍ പ്രതി ഷൈബിന്‍ അഷ്‌റഫിന്റെ വീട്ടില്‍ പരിശോധന നടത്തി. കൊല്ലപ്പെട്ട വൈദ്യന്റെ ശരീര അവശിഷ്ടങ്ങളും രക്തക്കറയുമുള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തുന്നതിനാണ് വീട്ടില്‍ പരിശോധന നടത്തുന്നത്. ഇവ കണ്ടെത്താല്‍ വീടിന്റെ കുളിമുറിയുടെ പൈപ്പ് മുറിച്ചാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

വൈദ്യന്‍ ഷാബാ ശരീഫിന്റെ കൊലപ്പെടുത്തിയ ശേഷം വീടിന്റെ മുകളിലത്തെ നിലയിലെ കുളിമുറിയില്‍ കൊണ്ടുപോയി വെട്ടി കഷ്ണങ്ങള്‍ ആക്കിയെന്നാണ് പിടിയിലായ നൗഷാദ് അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്ന മൊഴി. ഇതേ തുടര്‍ന്ന് തെളിവെടുക്കുന്നതിനായാണ് അന്വേഷണ സംഘം വീട്ടില്‍ എത്തിയത്. പൈപ്പിനുളളില്‍ മൃതദേഹത്തിന്റെ അവശിഷ്ടം കുടുങ്ങിക്കിടക്കുകയോ അല്ലെങ്കില്‍ പൈപ്പില്‍ രക്തക്കറ പറ്റിപ്പിടിച്ചിരിക്കുകയോ ചെയ്തിട്ടുണ്ടാകാം എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് പൈപ്പ് മുറിച്ച്‌ പരിശോധന നടത്തുന്നത്.

പുഴയില്‍ എറിഞ്ഞതിനാല്‍ മൃതദേഹത്തിന്റെ അവശിഷ്ടം ലഭിക്കുക എന്നത് ഏറെ പ്രയാസകരമാണ്. ഇതേ തുടര്‍ന്നാണ് പെപ്പില്‍ നിന്നും അവശിഷ്ടം കണ്ടെത്താനുള്ള ശ്രമം നടത്തുന്നത്. സംഭവം നടന്ന് രണ്ട് വര്‍ഷം പിന്നിട്ട ശേഷമാണ് പരിശോധന നടത്തുന്നത്. ഇതിനിടെ കുളിമുറിയിലെ ടൈലുകള്‍ ഉള്‍പ്പെടെ മാറ്റിയിരുന്നു. തെളിവു നശിപ്പിക്കാനും പ്രതികള്‍ ശ്രമം നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ശാസ്ത്രീയ തെളിവുശേഖരണത്തിന് അന്വേഷണ സംഘം പ്രതിസന്ധി നേരിടുന്നുണ്ട്.

രാവിലെ 11 മണിയോടെയാണ് നൗഷാദുമൊത്ത് അന്വേഷണ സംഘം വീട്ടില്‍ പരിശോധനയ്‌ക്ക് എത്തിയത്. ഇവിടെ വെച്ചും നൗഷാദിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. നിര്‍ണായക വിവരങ്ങള്‍ ഇയാള്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. അടുത്ത ദിവസം ഇയാളുമൊത്ത് ചാലിയാര്‍ പുഴയുടെ തീരത്ത് പോലീസ് തെളിവെടുപ്പ് നടത്തും. സംഭവത്തില്‍ നാല് പ്രതികള്‍ കൂടി പിടിയിലാകാനുണ്ട്. മൈസൂരുവില്‍ നിന്നും വൈദ്യനെ തട്ടിക്കൊണ്ടുവരാന്‍ സഹായം നല്‍കിയവരാണ് പിടിയിലാകാന്‍ ഉള്ളത്. തമിഴ്‌നാട്ടിലേക്ക് കടന്നെന്ന് സംശയിക്കുന്ന ഇവര്‍ക്കായി അന്വേഷണം തുടരുകയാണ്. നിലവില്‍ നാല് പേരാണ് അറസ്റ്റിലായിട്ടുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...