രാജീവ് രവി ചിത്രം തുറമുഖം ജൂൺ 3ന് തീയറ്ററുകളിലേക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : രാജീവ് രവിയുടെ സംവിധാനത്തിൽ നിവിൻ പോളി നായകനാകുന്ന തുറമുഖം ജൂൺ 3ന് തിയേറ്ററുകളിലെത്തും. ഗോപന്‍ ചിദംബരം തിരക്കഥയെഴുതിയ തുറമുഖം പിരീഡ് ഡ്രാമയാണ്. 1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായത്തിനെതിരെ തൊഴിലാളികൾ നടത്തിയ സമരമാണ് തുറമുഖത്തിന്റെ പ്രമേയം. തുറമുഖവും തൊഴിലാളി സമരവും പ്രക്ഷോഭവും അടിച്ചമര്‍ത്തലുമെല്ലാം ചേര്‍ത്ത് പുറത്തിറക്കിയ പോസ്റ്ററും ടീസറും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.

കേരളത്തില്‍ വൈദ്യുതി ഇല്ലാത്ത കാലഘട്ടം ചിത്രത്തിലൂടെ കാണിക്കുന്നുണ്ട് എന്നതും തുറമുഖത്തിന്റെ പ്രത്യേകതയാണ്. 1920കളിൽ പുതിയ കൊച്ചി തുറമുഖം നിർമ്മിക്കുന്ന കാലത്ത് തുടങ്ങുന്ന കഥ 40കളിലൂടെയും 50കളിലൂടെയും കടന്നു പോകുന്നുണ്ട്. ഈ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കുടുബത്തിന്റെയും ഒരു നാടിന്റെയും അതിജീവനത്തിന്റെ കഥയാണ് തുറമുഖം. സുകുമാര്‍ തെക്കേപ്പാട്ടാണ് തുറമുഖത്തിന്റെ നിര്‍മ്മാണം. നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ജോജു ജോര്‍ജ്, മണികണ്ഠന്‍ ആചാരി എന്നിവരുള്‍പ്പെടെ വന്‍ താരനിര ചിത്രത്തിലുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...