വീട്ടില്‍ മദ്യവില്‍പ്പന നടത്തിയ ബാറുടമയെ എക്സൈസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

നിലമ്പൂര്‍: ലോക്ക് ഡൗണ്‍ മറവില്‍ വീട്ടില്‍ മദ്യവില്‍പ്പന നടത്തിയ ബാറുടമയെ എക്സൈസ് അറസ്റ്റ് ചെയ്തു. വണ്ടൂരില്‍ സിറ്റി പാലസ് എന്ന ബാര്‍ നടത്തുന്ന പ്രവാസി വ്യവസായി വെള്ളയൂര്‍ ചെറുകാട് വീട്ടില്‍ നരേന്ദ്രന്‍(51) ആണ് പിടിയിലായത്. നിലമ്പൂര്‍ എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

എക്സൈസ് ഇന്റലിജന്റ് വിഭാഗത്തിന്റെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുറച്ചു ദിവസമായി ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. ഇയാളിപ്പോള്‍ വാടകയ്ക്ക് താമസിക്കുന്ന നടുവത്ത് വീട്ടിലെത്തിയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. അതേസമയം മറ്റൊരു സംഘം അടച്ചിട്ട ബാറിലെത്തി പരിശോധന നടത്തി. ലോക്ഡൗണ്‍ തുടങ്ങിയ സമയത്ത് ബാറിലെ മദ്യത്തിന്റെ സ്റ്റോക്ക് എക്സൈസ് വകുപ്പ് സീല്‍ ചെയ്തിരുന്നു. അത് തകര്‍ത്ത് മദ്യമെടുത്ത് വില്‍പ്പന നടത്തുകയായിരുന്നു. ഇക്കാര്യം കണ്ടെത്തിയതായി എക്സൈസ് അധികൃതര്‍ അറിയിച്ചു.

സ്റ്റോര്‍ മുറിയില്‍ കാണേണ്ട മദ്യത്തില്‍ കുറവുണ്ട്. 450 രൂപ വിലയുള്ള മദ്യം 2300 രൂപയ്ക്ക് ബാറിലെ സെക്യൂരിറ്റി ജീവനക്കാരന് നല്‍കി. അയാളത് 2600 രൂപയ്ക്ക് മറിച്ചു വിറ്റിരുന്നതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ജനകീയ ബ്രാന്‍ഡായിരുന്ന ജവാന്‍ 2000 രൂപയ്ക്കാണ് വിറ്റിരുന്നതെന്നും പറയുന്നു. ഇത്തരത്തില്‍ അഞ്ചു ലക്ഷം രൂപയുടെ മദ്യം ബാറില്‍ നിന്ന് കടത്തിയതായാണ് പ്രാഥമിക വിവരം. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...