മകളെ രക്ഷിക്കാനാകുമെന്ന പ്രതീക്ഷയിൽ നിമിഷ പ്രിയയുടെ അമ്മ ; നടപടികൾ വേ​ഗത്തിലാക്കാൻ കേന്ദ്രത്തെ സമീപിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അടുത്ത ദുഖവെള്ളിക്കുമുമ്പെങ്കിലും മകളെ നാട്ടിലെത്തിക്കാമെന്ന പ്രതീക്ഷയില്‍ കണ്ണീരോടെ ജീവിക്കുകയാണ് യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ അമ്മ. റംസാനുമുമ്പ് യമനിലെത്തി കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ കണ്ട് മാപ്പപേക്ഷിക്കാനുള്ള ഒരുക്കത്തിലാണ് അമ്മ പ്രേമ മേരി. ഇതിനായി നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തെയും ഇവര്‍ സമീപിച്ചിട്ടുണ്ട്.

കഴിഞ്ഞ 48 ദിവസമായി കടുത്ത വ്രതാനുഷ്ഠാനത്തിലായിരുന്നു നിമിഷയുടെ അമ്മ മേരി പ്രേമ. നിമിഷയുടെ 8 വയസുകാരി മകളെയുംകോണ്ട് യമനിലെ ജയിലിലെത്തി അമ്മയെ കാണിച്ച് കൊടുക്കണം. കൊല്ലപ്പെട്ട യമന്‍ പൗരന്‍ തലാലിന്‍റെ കുടുംബത്തെ കണ്ട് മാപപേക്ഷിച്ച് നിമിഷപ്രിയയെ വധശിക്ഷയില്‍ നിന്നും ഒഴിവാക്കണം. ഇതിനോക്കെയായി കണ്ണിരോടെ പ്രേമ മേരി കാത്തിരിക്കുകയാണ്.

കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബത്തെ കാണാന്‍ യമനില്‍ പോകാനുള്ള അനുമതി നല്‍കാമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം പ്രേമ മേരിയെ ഇതിനോടകം അറിയിച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പം നിമിഷയുടെ മകൾക്കും സേവ് നിമിഷ പ്രിയ ആക്ഷന്‍ കമ്മിറ്റിയുടെ നാലു ഭാരവാഹികള്‍ക്കും അനുമതി നല്‍കണമെന്നാണ് ആവശ്യവുമായി ആക്ഷന്‍ കമ്മിറ്റിയും വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. ഇതിലോക്കെയുള്ള നടപടികള്‍ വിദേശകാര്യമന്ത്രാലയം വേഗത്തിലാക്കി റംസാന് മുമ്പെങ്കിലും യമനിലെത്താന്‍ സാധിക്കണമെന്നാണ് പ്രേമ മേരിയുടെ അഭ്യർഥന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം ; തൃശൂരിൽ 4 പേർ പിടിയിൽ

0
തൃശൂര്‍: ബൈക്ക് സൈലന്‍സറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ...

വനപാലകർ ഏലത്തോട്ടം വെട്ടിനിരത്തിയ സംഭവം ; കൈയേറ്റമെന്ന് വനംവകുപ്പ്, വിലകൊടുത്തു വാങ്ങിയതെന്ന് കർഷകൻ

0
അടിമാലി : പീച്ചാട്- പ്ലാമല ഭാഗത്ത് വ്യക്തി കൃഷി നടത്തിയിരുന്ന ഏലത്തോട്ടം...

നിതിൻ രാജിന്റെ മരണം : ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയം ; ഹൈക്കോടതി

0
കൊച്ചി : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി...

തിരുവനന്തപുരത്ത് തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റുകളെന്ന് കണ്ടെത്തൽ ; പണമിടപാടുകൾ നടത്തുന്നത് വൻകിട ഹോട്ടലുകൾ

0
തിരുവനന്തപുരം : നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റെന്ന്...