സുരക്ഷ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ ; ഒൻപത് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

റായ്പൂർ: ഛത്തീസ്​ഗഡിലെ ബസ്തർ മേഖലയിൽ സുരക്ഷ ഉദ്യോ​ഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒമ്പത് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ദന്തേവാഡ, ബിജാപൂർ ജില്ലകളുടെ അതിർത്തിയിലുള്ള വനത്തിൽ ചൊവ്വാഴ്ച രാവിലെ 10.30ഓടെയായിരുന്നു സുരക്ഷ സേനയുടെ സംയുക്ത സംഘം ഓപ്പറേഷൻ ആരംഭിച്ചത്. സിആർപിഫ്, സിആർജി (ജില്ലാ റിസർവ് ​ഗാർഡ്) എന്നിവർ ഉൾപ്പെടുന്നതാണ് സംയുക്ത സേന. പ്രദേശത്ത് നിന്നും നിരവധി ആയുധങ്ങൾ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.ബസ്തർ മേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി നേരത്തെ റിപ്പോർട്ടുകൾ ലഭിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ 10.30ഓടെയാണ് എറ്റുമുട്ടലുണ്ടാകുന്നത്. നിലവിൽ ഏറ്റുമുട്ടലിൽ ഒമ്പത് യൂണിഫോം ധരിച്ച മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നിരവധി ആയുധങ്ങളും സെൽഫ് ലോഡിങ് റൈഫിളുകളും സംഭവസ്ഥലത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. ഓപ്പറേഷനിൽ പങ്കെടുത്ത എല്ലാ ജവാന്മാരും സുരക്ഷിതരാണെന്നും സ്ഥലത്ത് അന്വേഷണം പുരോ​​ഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു. പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സിആർപിഎഫും പോലീസും ചേർന്ന് തെരച്ചിൽ നടത്തിയിരുന്നു. ഓ​ഗസ്റ്റ് 29ന് നാരായൺപൂരിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് മാവോവാദി സ്ത്രീകൾ കൊല്ലപ്പെട്ടിരുന്നു. ദന്തേവാഡ, ബിജാപൂർ എന്നിവയുൾപ്പെടെ ഏഴ് മേഖലകൾ ഉൾപ്പെട്ടതാണ് ബസ്താർ. ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലോടെ സംസ്ഥാനത്ത് 154 മാവോയിസ്റ്റുകളാണ് ഈ വർഷം മാത്രം കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...