തിരുവനന്തപുരം : സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ ഒമ്പത് പേർക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. ഈ വർഷം ഇതുവരെ 97 പേർക്കാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചത്. അതിൽ 22 പേർക്ക് ജീവൻ നഷ്ടമായി. ആഗോളതലത്തിൽ 97 ശതമാനം മരണനിരക്കുള്ളപ്പോൾ കേരളത്തിൽ മരണം നിരക്ക് കുറവാണെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുമ്പോഴും രോഗത്തിന്റെ ഉറവിടം കണ്ടെത്താത്തത് ആശങ്ക പരത്തുന്നുണ്ട്. ഒരാഴ്ചയ്ക്കിടെ 9 പേർക്കാണ് രോഗം സ്ഥിരീകരിച്ചതിൽ ഒരാൾക്ക് ജീവൻ നഷ്ടപ്പെട്ടു. ഒക്ടോബർ ഒന്നിന് കൊല്ലം ഇടവട്ടം സ്വദേശി 63 വയസ്സുകാരൻ മരിച്ചതും അമീബിക് മസ്തിഷ്‌കജ്വരം മൂലമാണെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. ഒക്ടോബർ മൂന്നിനാണ് കൊല്ലം സ്വദേശിയുടെ മരണം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചാണെന്ന പരിശോധന റിപ്പോർട്ട് പുറത്തുവന്നത്. തിരുവനന്തപുരം സ്വദേശിക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























