നിപ ; വടകരയിൽ 15 ആരോഗ്യപ്രവർത്തകർ ക്വാറൻറീനിൽ

For full experience, Download our mobile application:
Get it on Google Play

വടകര: ആയഞ്ചേരി മംഗലാട് സ്വദേശിയുടെ മരണം നിപ ബാധിച്ചാണെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വടകരയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള 15 ഓളം ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റീനില്‍. വടകര സഹകരണ ആശുപത്രിയിലെ ഡോക്ടറടക്കം 13 പേരും വടകര ജില്ല ആശുപത്രിയിലെ ഡോക്ടറും നഴ്സുമാണ് വീടുകളിലും ആശുപത്രികളിലുമായി ക്വാറന്റീനില്‍ പ്രവേശിച്ചത്. ഞായറാഴ്ച രാവിലെ 11.15 നും 11.45നും ഇടയിലാണ് ആയഞ്ചേരി മംഗലാട് സ്വദേശി ശക്തമായ പനിയെ തുടര്‍ന്ന് വടകര ജില്ല ആശുപത്രിയില്‍ എത്തിയത്. അത്യാഹിത വിഭാഗത്തില്‍ എത്തിയ രോഗിയെ പരിശോധിച്ച ഡോക്ടറും നഴ്‌സുമാണ് സമ്പര്‍ക്കത്തിലായത്.

തിങ്കളാഴ്ച സഹകരണ ആശുപത്രിയിലെ ഡോക്ടറെ കാണാനും രോഗി എത്തി. ഇവിടെ രക്തപരിശോധനയടക്കം നടത്തി. കൂടുതല്‍ പരിശോധനക്ക് കോഴിക്കോട് ലാബിലേക്കും ഇയാള്‍ പോയിരുന്നു. സഹകരണ ആശുപത്രിയില്‍ നടത്തിയ രക്തപരിശോധനയില്‍ ഡോക്ടര്‍ക്ക് സംശയമുണ്ടായതിനെ തുടര്‍ന്നാണ് വിദഗ്ധ പരിശോധനക്ക് കോഴിക്കോട് ലാബിലേക്ക് അയച്ചത്. ഇതിനുപുറമെ വെള്ളിയാഴ്ച ആയഞ്ചേരി ആരോഗ്യ കേന്ദ്രത്തിലും അടുത്തദിവസംതന്നെ വില്യാപ്പള്ളി ആരോഗ്യകേന്ദ്രത്തിലും പരിശോധനക്ക് എത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....