നിപ്പ ഭീതി വീണ്ടും ; ആശങ്ക വേണ്ടെന്ന് പറയുമ്പോളും ഇവ ശ്രദ്ധിക്കണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ഭിതി പരത്തി നിപ്പ വൈറസ് പടരുകയാണ്. കോഴിക്കോട് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്‌ത രണ്ട് മരണങ്ങള്‍ നിപ ബാധയെത്തുടര്‍ന്നെന്നാണ് സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. നിലവില്‍ ചികിത്സയിലുള്ള നാല് പേരുടെ പരിശോധനാഫലം പുറത്തുവരേണ്ടതായുണ്ട്. നിപ സ്ഥിരീകരിച്ചിതിനെ തുടര്‍ന്ന് നാലംഗ കേന്ദ്ര സംഘം ഉടന്‍ തന്നെ കേരളത്തിലെത്തും. ഈ സാഹചര്യത്തില്‍ നിപ വൈറസിനെക്കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും കൂടുതല്‍ അറിയാം.
—–
എന്താണ് നിപ: ചില പ്രത്യേക തരം പഴംതീനി വവ്വാലുകളുടെ ശരീരത്തില്‍ കാണപ്പെടുന്ന ആര്‍എന്‍എ വൈറസാണ് നിപ്പ. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേയ്‌ക്ക് പടരുന്ന ഈ വൈറസ് ഏറ്റവുമധികം ബാധിക്കുക തലച്ചോറിനെയാണ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ആണ് ഇത് മനുഷ്യരിലേയ്‌ക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേയ്‌ക്കും ഇത് പകരാം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്‌ഠം കലര്‍ന്ന പാനീയങ്ങള്‍, വവ്വാല്‍ കടിച്ച പഴങ്ങള്‍ തുടങ്ങിയവ  കഴിക്കുന്നതിലൂടെയും രോഗം പകരാം.

ആദ്യമായി നിപ സ്ഥിരീകരിച്ചത്: 1999 വര്‍ഷത്തില്‍ മലേഷ്യയിലെയും സിംഗപ്പൂരിലെയും പന്നിവളർത്തുകാരിലാണ് ആദ്യമായി നിപ വൈറസ് ബാധ കണ്ടെത്തിയത്. 300ലധികം ആളുകളെ അന്ന് ഈ വൈറസ് ബാധിച്ചിരുന്നു. നൂറോളം പേരാണ് അന്ന് മരണത്തിനു കീഴടങ്ങിയത്. ആ പ്രദേശത്തെ പത്തുലക്ഷം പന്നികളെ അന്ന് കൊന്നൊടുക്കിയിരുന്നു.

രോഗലക്ഷണങ്ങള്‍: അഞ്ച് മുതല്‍ 14 ദിവസം വരെയാണ് രോഗാണു ശരീരത്തില്‍ കഴിയുക. പിന്നീടാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. ഈ കാലത്താണ് മറ്റുള്ളവരിലേയ്‌ക്ക് രോഗം പകരുന്നത്. പനി, തലവേദന, തലകറക്കം, ഛര്‍ദി, ക്ഷീണം, കാഴ്‌ച്ചമങ്ങള്‍ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് ഒന്ന് രണ്ട് ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും സാധ്യതയുണ്ട്.

സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍: രോഗിയുമായി സമ്പര്‍ക്കം ഉണ്ടായതിന് ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുക, രോഗിയുമായി ഒരു മീറ്ററെങ്കിലും ദൂരം പാലിക്കുക, രോഗി കിടക്കുന്ന സ്ഥലത്ത് നിന്ന് അകലം പാലിക്കുക, രോഗിയുടെ സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുക, വസ്‌ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയം ചെയ്യുക, മാസ്‌ക്, കൈയുറ, ഗൗണ്‍ എന്നിവയൊക്കെ രോഗിയുമായി ഇടപഴകുമ്പോള്‍ ഉപയോഗിക്കുക, രോഗിയെ ശുശ്രൂഷിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പരമാവധി ഡിസ്‌പോസിബിള്‍ ആക്കുക. പുനരുപയോഗം ആവശ്യമെങ്കില്‍ ശരിയായ രീതിയില്‍ അണു നശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തുക.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലൈറ്റ് മെട്രോ പ്രൊജക്ടിന് പുതുജീവൻ പകർന്ന് വി ഡി സതീശന്റെ കന്നി ബജറ്റ്

0
തിരുവനന്തപുരം: ലൈറ്റ് മെട്രോ പ്രൊജക്ടിന് പുതുജീവൻ പകർന്ന് വി ഡി സതീശന്റെ കന്നി...

വിതുര കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപമുള്ള ഡ്രൈവിങ് ടെസ്റ്റിങ് ഗ്രൗണ്ട് മഴയെ തുടർന്ന് ചെളിക്കുളമായതോടെ ടെസ്റ്റിനെത്തുന്ന...

0
തിരുവനന്തപുരം: വിതുര കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപമുള്ള ഡ്രൈവിങ് ടെസ്റ്റിങ് ഗ്രൗണ്ട് പൂർണമായും...

കാഞ്ഞങ്ങാട് ഗവൺമെൻ്റ് ജില്ലാ ആശുപത്രിയുടെ മൂന്നാം നിലയിൽ വെച്ച് രോഗിയുടെ കൂട്ടിരിപ്പുകാരനായ യുവാവിന് തെരുവുനായയുടെ...

0
കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാടുള്ള ഗവൺമെൻ്റ് ജില്ലാ ആശുപത്രിയിൽ ഗുരുതര അനാസ്ഥ....

വി ഡി സതീശന്‍റെ ബജറ്റ് വെടിക്കെട്ടിലെ ആകാശ വിസ്മയം മാത്രമെന്ന് ബിജെപി

0
തൃശ്ശൂർ: മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച 2026-27 വർഷത്തെ പുതുക്കിയ ബജറ്റിനെ...