നിപ്മറില്‍ സ്റ്റാന്‍ഡിങ് വീല്‍ ചെയര്‍ ഏകദിന പരിശീലനം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ഇരിങ്ങാലക്കുട : നിപ്മറില്‍ സ്റ്റാന്‍ഡിങ് വീല്‍ ചെയര്‍ ഏകദിന പരിശീലനം സംഘടിപ്പിച്ചു വീല്‍ ചെയര്‍ ഉപഭോക്ത്താവിന് വീല്‍ ചെയര്‍ ഉപയോഗിക്കുന്ന വേളയില്‍ തന്നെ എണീറ്റ് നില്‍ക്കാന്‍ പ്രാപ്തമാക്കുന്ന വീല്‍ ചെയര്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് ഏകദിന പരിശീലനം നല്‍കി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷനും (നിപ്മര്‍ ) ടി.ടി.കെ സെന്റര്‍ ഫോര്‍ റിഹാബിലിറ്റേഷന്‍ ആന്‍ഡ് റിസര്‍ച് ഡെവലപ്പ്‌മെന്റ്, R2D2 ഐ.ഐ.റ്റി മദ്രാസും സംയുക്തമായണ് പരിശീലനം നല്‍കിയത്.

മദ്രാസ് ഐ.ഐ.റ്റി R2D2 ക്ലിനിക്കല്‍ ടീം തലവന്‍ സാംസണ്‍, ഒക്ക്യൂപേഷണല്‍ തെറപ്പിസ്റ്റ് ജിതിന്‍, ഐ.ഐ.റ്റി മദ്രാസ് പ്രോഗ്രാം ഹെഡ് ജസ്റ്റിന്‍ എന്നിവര്‍ ക്ലാസ്സ് നല്‍കി. പരിശീലന പരിപാടി നിപ്മര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സി.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ഫിസിയാട്രിസ്‌റ് ഡോ.സിന്ധു വിജയകുമാര്‍, ഒക്ക്യൂപേഷണല്‍ തെറപ്പി കോളേജ് പ്രിന്‍സിപ്പാള്‍ ദീപ സുന്ദരേശ്വരന്‍ , ഫിസിയോതെറപ്പി മേധാവി കെ.കെ. കപില്‍ എന്നിവരും നിപ്‌മെറിലെ ഫിസിയോതെറാപ്പി സ്റ്റുകളും ഒക്കുപേഷണല്‍ തെറാപ്പിസ്റ്റുകളും , ഒക്കുപേഷണല്‍ തെറാപ്പി വിദ്യാര്‍ത്ഥികള്‍ എന്നിവരടക്കം അന്‍പതോളം പേര്‍ പരിശീലനത്തില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ...

ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23നും 30നും പ്രത്യേക ക്രമീകരണങ്ങൾ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 422 ഉം...

ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ശലഭം 2026'...

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...