നിരണം സെന്റർ മാർത്തോമ്മാ സൺ‌ഡേസ്കൂളിന്റെ ആഭിമുഖ്യത്തിൽ ബൈബിൾ ക്വിസ് മത്സരം നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : നിരണം സെന്റർ മാർത്തോമ്മാ സൺ‌ഡേസ്കൂളിന്റെ ആഭിമുഖ്യത്തിൽ ബൈബിൾ ക്വിസ് മത്സരം നടത്തി. നിരണം സെന്റ് തോമസ് മാർത്തോമ്മാ പള്ളിയില്‍ വെച്ച്  നടന്ന പരിപാടി മാർത്തോമ്മ സൺഡേ സ്കൂൾ സമാജം ജനറൽ സെക്രട്ടറി റവ. ജോർജ്ജ് ചെറിയാൻ ഉത്ഘാടനം ചെയ്തു. സെന്റർ പ്രസിഡന്റ് റവ. കെ.എം. ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. റവ.എബഹാം തോമസ് കശീശ്ശാ, റവ.വിനോദ് ബാബു കശീശ്ശാ, ഭദ്രാസന സൺഡേ സ്കൂൾ സെക്രട്ടറി ജോർജ്ജ് വർഗീസ് എന്നിവർ ആശംസകൾ അറിയിച്ചു. ഡോ.മാത്യു തോമസ്, ജയശ്രീ  എന്നിവർ ക്വിസ് മാസ്റ്റര്‍മാരായി പ്രവര്‍ത്തിച്ചു. 16 സൺഡേ സ്കൂളുകൾ ക്വിസ് മത്സരത്തിൽ പങ്കെടുത്തു.

മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ നെടുമ്പ്രം ക്രിസ്തോസ് മാർത്തോമ്മ സൺഡേ സ്കൂളിന്
5,000 രൂപയുടെ  ക്യാഷ് പ്രൈസും, നിരണം മട്ടയ്ക്കൽ ജോർജ്കുട്ടി ശാമുവേലിന്റെയും ഭാര്യയുടെയും പേരിലുള്ള എവർറോളിംഗ് ട്രോഫിയും നല്‍കി. രണ്ടാം സ്ഥാനം നേടിയ നിരണം ജെറുശലേം സൺഡേ സ്കൂളിന് 3,000 രൂപ ക്യാഷ് പ്രൈസും നിരണം തെക്കേ നാലാംവേലിൽ കുഞ്ഞുമോൾ മാത്യു മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും, മൂന്നാം സ്ഥാനം നേടിയ മേല്പാടം മാർത്തോമ്മ സൺഡേ സ്കൂളിന്  2,000 രൂപ ക്യാഷ് പ്രൈസും, നിരണം കിണറ്റുകര കെ.സി.തോമസ് മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഐ.പി.എസ്. ട്രെയിനിഎന്നാ വ്യാജേന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; 22-കാരൻ അറസ്റ്റിൽ

0
കോട്ടയം : ഐ.പി.എസ്. ട്രെയിനിയെന്ന് പരിചയപ്പെടുത്തി ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദത്തിലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ...

അജ്ഞാത മൃതദേഹങ്ങൾ നിറഞ്ഞു ; ആലപ്പുഴ മെഡിക്കൽ കോളജ് മോർച്ചറി പ്രവർത്തനം പ്രതിസന്ധിയിൽ

0
ആലപ്പുഴ: അജ്ഞാത മൃതദേഹങ്ങൾ നിറഞ്ഞതിനാൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിയുടെ...

ഓണകാലത്ത് നേട്ടവുമായി കെ.എസ്.ആർ.ടി.സി ; ചതയദിനത്തിൽ വരുമാനം എട്ടുകോടി

0
തിരുവനന്തപുരം : ഓണം സ്പെഷ്യൽ സർവീസുകളിൽ കെ.എസ്.ആർ.ടി.സി.ക്ക് മികച്ച നേട്ടം. ചതയദിനമായ...

കർണാടകയിൽ വനിതാ പ്രാതിനിധ്യം പൂജ്യം ; ചോദ്യമുനയിൽ കോൺ​ഗ്രസും രാഹുൽ ​ഗാന്ധിയും

0
ബെം​ഗളൂരു: മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ശേഷം കർണാടകത്തിൽ വനിതാ മന്ത്രിമാർ ഇല്ലാത്തതിനെ ചൊല്ലി...