നിറപുത്തരി രഥഘോഷയാത്രയ്ക്ക് കല്ലേലിക്കാവില്‍ വരവേല്‍പ്പ് നല്‍കി

For full experience, Download our mobile application:
Get it on Google Play

കോന്നി : ശബരിമല ശ്രീ ധർമ്മ ശാസ്താവിന് നിറപുത്തരിച്ചടങ്ങിന് സമർപ്പിക്കാനുള്ള നെൽക്കതിരും വഹിച്ച് തമിഴ്നാട്ടിലെ രാജപാളയത്തുനിന്നു പ്രയാണം ആരംഭിച്ച രഥഘോഷയാത്രയ്ക്ക് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽആചാര അനുഷ്ഠാനത്തോടെ അടുക്കാചാരങ്ങൾ സമർപ്പിച്ച് വരവേൽപ് നൽകി. നിറപുത്തരിക്കുള്ള നെൽക്കതിരുകൾ പൂജിച്ചു. രാജപാളയം, കൂടംകുളം, കോറെനാച്ചാപുറം എന്നിവിടത്തെ വയലുകളിൽ നിറപുത്തരിക്കു വേണ്ടിയാണ് രാജ പാളയം നാഗരാജന്റെ നേതൃത്വത്തിൽ നെൽക്കൃഷി ചെയ്യുന്നത്.

അച്ചൻകോവിൽ കറുപ്പസ്വാമിക്കോവിൽ മുൻ കറുപ്പൻ സി.പ്രദീപ്‌ കുമാർ, അച്ചൻകോവിൽ അനൂപ്,രാജപാളയം കൃഷിക്കാരായ കണ്ണൻ, ബാലകൃഷ്ണൻ, ഹരി റാം,രമേശ്, വെങ്കിടേഷ്, വെട്രിവേൽ, രാംറാജ്, കൃഷ്ണ സ്വാമി, മുരുകേഷൻ, തങ്കയ്യ, പി കെ വെങ്കിടേശ്വര രാജ, എന്നിവർ അകമ്പടി സേവിച്ചു. കാവ് ഊരാളിമാർ പൂജകൾക്ക് നേതൃത്വം നൽകി. കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ തിരു നടയിൽ സമർപ്പിച്ച നെൽക്കതിരുകൾ ചിങ്ങം ഒന്നിന് പൂജിച്ചു ഭക്ത ജനങ്ങൾക്ക് പ്രസാദമായി നൽകും. കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് ഭരണസമിതി പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ, സെക്രട്ടറി സലിംകുമാർ കല്ലേലി, പി ആർ ഒ ജയൻ കോന്നി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡിൽ കിടന്നിരുന്ന കാറിൽ നിന്നും ഒരു കോടിയുടെ എംഡിഎംഎ പിടികൂടി

0
തോപ്പുംപടി: കൊച്ചിയിൽ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ ഒരു കോടി രൂപയിലേറെ വിലമതിക്കുന്ന...

അമേരിക്കയിൽ കോടികളുടെ തട്ടിപ്പ് ; എഫ്ബിഐ നോട്ടപ്പുള്ളി ജലന്ധർ പോലീസിന്റെ പിടിയിൽ

0
ചണ്ഡീഗഢ് : അമേരിക്കയിൽ ഏകദേശം 6 ലക്ഷം ഡോളറിന്റെ (5.67 കോടി...

വിവരങ്ങൾ ചോർത്തിയാതായി സംശയം ; ഉന്നത സൈനികരെ നുണപരിശോധനയ്ക്ക് വിധേയരാക്കി ട്രംപ് ഭരണകൂടം

0
വാഷിങ്ടൺ : ഇറാൻ യുദ്ധത്തിനിടെ യുഎസ് കടുത്ത ആയുധക്ഷാമം നേരിടുന്നുവെന്ന് നേരത്തെ...

മല്ലികാർജുൻ ഖാർഗെയുടെ പൊതുസമ്മേളന വേദിയിൽ ശുദ്ധീകരണ ക്രിയ ; ബിജെപി പ്രവർത്തകർക്കെതിരെ കേസ്

0
ബെംഗളൂരു: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത...