ന്യൂഡല്‍ഹി : ദയാവധത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് നിര്‍ഭയക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പ്രതികളുടെയും കുടുംബാംഗങ്ങള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്ത് നല്‍കി. പ്രായമായ മാതാപിതാക്കള്‍, സഹോദരങ്ങള്‍, കുറ്റവാളികളുടെ മക്കള്‍ എന്നിവരാണ് ദയാവധത്തിന് അനുമതി തേടിയിരിക്കുന്നത്.
ഞങ്ങളുടെ അപേക്ഷ സ്വീകരിച്ച് ദയാവധത്തിന് അനുമതി നല്‍കണമെന്ന് ഇരയുടെ മാതാപിതാക്കളായ ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. ഭാവിയില്‍ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ഉണ്ടാകുന്നത് തടയണം. നിര്‍ഭയ പോലെ മറ്റൊരു സംഭവം നടക്കില്ല. ഒരാള്‍ക്ക് പകരം കോടതി അഞ്ചു പേരെ തൂക്കിക്കൊല്ലേണ്ടതില്ല – ഹിന്ദിയിലെഴുതിയ കത്തില്‍ പറയുന്നു. പൊറുക്കാനാവാത്ത ഒരു പാപവുമില്ലെന്നും കുടുംബം പറയുന്നു. പ്രതികാരം അധികാരത്തിന്റെ നിര്‍വചനമല്ലെന്നും ക്ഷമിക്കുന്നതില്‍ ശക്തിയുണ്ടെന്നും കത്തില്‍ പറയുന്നു.
നിര്‍ഭയ കേസില്‍ വിനയ് ശര്‍മ, അക്ഷയ് സിങ് താക്കൂര്‍, പവന്‍ ഗുപ്ത, മുകേഷ് സിങ് എന്നിവരെ കോടതി വധശിക്ഷക്ക് വിധിച്ചിരിക്കുകയാണ്. ഈ മാസം 20ന് പുലര്‍ച്ചെ 5.30നാണ് വധശിക്ഷ നടപ്പാക്കുക.