ബീഹാര്‍ : നിർഭയ കൊലക്കേസിലെ പ്രതികളെ തൂക്കിലേറ്റാൻ താൻ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞുവെന്ന് ആരാച്ചാരായ പവൻ ജല്ലാദ്. കഴിഞ്ഞ നാലുമാസമായി ഈ നിമിഷത്തിനുവേണ്ടി താൻ തയ്യാറെടുക്കുകയായിരുന്നുവെന്നും ഒടുവിൽ തന്നെത്തേടി ആ വിളി എത്തിയിരിക്കുകയാണെന്നും ജല്ലാദ് പറയുന്നു. പ്രതികളെ തൂക്കിലേറ്റും മുൻപ് ആരാച്ചാർ മദ്യപിക്കുമെന്നത് കെട്ടുകഥയാണെന്നും ഒരു തുള്ളി മദ്യം പോലും കഴിക്കാതെയാകും താൻ ഈ കൃത്യം നിർവഹിക്കുകയെന്നും ജല്ലാദ് തുറന്നു പറയുന്നു.
നാലുപേരെയും തൂക്കിക്കൊന്നാൽ ഒരു ലക്ഷം രൂപ സർക്കാർ പാരിതോഷികമായി നൽകുകയെന്നും ജാവേദ് പറയുന്നു. ആ തുക കൊണ്ട് മകളുടെ വിവാഹം നന്നായി നടത്താനാകുമെന്നും മീററ്റ് സ്വദേശിയായ ജല്ലാദ് പറഞ്ഞു. ജില്ല വിട്ട് പുറത്ത് പോകരുതെന്ന് ജില്ലാ ഭരണകൂടം ആരാച്ചാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്ത ദിവസം തന്നെ ഡമ്മി പരിശോധനയ്ക്കായി ജല്ലാദിനെ ജയിൽ അധികൃതർ തിഹാർ ജയിലിലേക്ക് എത്തിക്കും.