‘എന്‍റെ ഹൃദയത്തിലെന്താണെന്ന് ഈ ചിരിയിൽ നിന്നും മനസിലാക്കാം’; നിർഭയയുടെ അച്ഛൻ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : നിർഭയ കേസിൽ വധശിക്ഷ നടപ്പിലായതിനു പിന്നാലെ സന്തോഷം പങ്കുവെച്ച് നിർഭയയുടെ അച്ഛൻ ബദ്രിനാഥ് സിങ്. വിജയ ചിഹ്നം കാണിച്ചുകൊണ്ടാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇന്ന് ഞങ്ങളുടെ വിജയത്തിന്‍റെ ദിവസമാണെന്ന് അദ്ദേഹം വധശിക്ഷ നടപ്പിലായതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ചു.

‘മാധ്യമങ്ങളും ഡൽഹി പോലീസും ഉള്ളതുകൊണ്ടാണ് ഇത് സംഭവിച്ചത്. എന്‍റെ ഹൃദയത്തിനുള്ളിലെന്താണെന്ന് നിങ്ങൾക്ക് ഈ ചിരിയിൽ നിന്നും മനസിലാക്കാൻ കഴിയും’ ബദ്രിനാഥ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് പുലർച്ചെ 5.30നായിരുന്നു ഡൽഹി തിഹാർ ജയിലിൽവെച്ച് മൂന്ന് പ്രതികളുടെയും മരണശിക്ഷ നടപ്പിലാക്കിയത്.

സംഭവത്തിന് പിന്നാലെ തന്നെ തങ്ങൾക്ക് നീതി ലഭിച്ചെന്ന് നിർഭയയുടെ അമ്മയും പ്രതികരിച്ചിരുന്നു. ഇത് ഈ രാജ്യത്തെ പെണ്‍മക്കള്‍ക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ട ദിവസമാണെന്നും സര്‍ക്കാരിനോടും നീതിപീഠത്തോടും ഞങ്ങള്‍ നന്ദി പറയുന്നെന്നും നിർഭയയുടെ അമ്മ ആശാ ദേവി പറഞ്ഞു. ‘ഞങ്ങള്‍ക്ക് മകളെ നഷ്‍ടമായി. അവളിനി തിരികെ വരില്ല. അവള്‍ പോയതിന് ശേഷമാണ് ഈ പോരാട്ടം തുടങ്ങിയത്. മുഴുവന്‍ പെണ്‍കുട്ടികളുടെ ഭാവിക്കുമായി ഈ പോരാട്ടം തുടരും.’ ആശാദേവി പറഞ്ഞു.

നാല് പ്രതികളുടെയും മരണശിക്ഷ കൃത്യസമയത്ത് നടന്നെന്ന് ജയിലധികൃതരും നാല് പേരും മരിച്ചെന്ന് ഡോക്ടർമാരും വ്യക്തമാക്കി കഴിഞ്ഞു. പ്രതികളുടെ മരണം ഡോക്ടർമാർ സ്ഥിരീകരിച്ചെന്ന് തിഹാർ ജയിൽ ഡയറക്ടർ ജനറൽ സന്ദീപ് ഗോയൽ പറഞ്ഞു. പ്രതികൾ അവസാന നിമിഷം മരണവാറണ്ടിനെതിരെ സമർപ്പിച്ച ഹർജി ഇന്നലെ അർധ രാത്രിയോടെ ഡൽഹി ഹൈക്കോടതിയും പുലർച്ചയോടെ സുപ്രീംകോടതിയും തള്ളിയതോടെയാണ് വധ ശിക്ഷയ്ക്ക് കളമൊരുങ്ങിയത്. പ്രതികളായ മുകേഷ് സിങ് (32), അക്ഷയ് കുമാർ സിങ് (31), പവൻ ഗുപ്ത (25), വിനയ് ശർമ (26) എന്നിവരുടെ ശിക്ഷയാണ് നടപ്പിലായത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....