മുംബൈ : മഹാരാഷ്ട്രയില്‍ വീശിയടിച്ച നിസര്‍ഗ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഖേദിലെ വഹാഗോന്‍ ഗ്രാമത്തില്‍ വീട് തകര്‍ന്നു വീണ് 65 കാരിയാണ് മരിച്ചത്. ഹവേലി മൊകാര്‍വാഡിയില്‍ താമസിക്കുന്ന 52കാരന്‍ പ്രകാശ് മൊകാറാണ് മരിച്ച മൂന്നാമത്തെ ആള്‍. വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നു വീണാണ് അപകടം. ചുഴലിക്കാറ്റില്‍ വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണ് മഹാരാഷ്ട്ര അലിബാഗിലെ ഗ്രാമത്തില്‍ 58 കാരന്‍ ബുധനാഴ്ച മരിച്ചിരുന്നു. ശക്തയേറിയ കാറ്റിലുണ്ടായ അപടകത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
നിസര്‍ഗ ചുഴലിക്കാറ്റ് : മഹാരാഷ്ട്രയില്‍ മരിച്ചവരുടെ എണ്ണം മൂന്നായി
RECENT NEWS
Advertisment