ബയോ ഇന്ധനം ചേർത്ത ഡീസൽ പുറത്തിറക്കും ; വെളിപ്പെടുത്തി ഗഡ്കരി

For full experience, Download our mobile application:
Get it on Google Play

മുംബൈ : വിപണിയിൽ ലഭിക്കുന്ന പെട്രോളിൽ 20 ശതമാനം എഥനോൾ സാധാരണമായതിനുപിന്നാലെ ഡീസലിലും ബയോ ഇന്ധനം വ്യാപകമാക്കാനുറച്ച് കേന്ദ്രസർക്കാർ. പരീക്ഷണാടിസ്ഥാനത്തിൽ ഡീസലിൽ രണ്ടുശതമാനം ഐസോബ്യൂട്ടനോൾ ചേർത്തുള്ള പരീക്ഷണത്തിനു തുടക്കമായിട്ടുണ്ട്. ഇതിനുപിന്നാലെ ഡീസലിൽ 15 ശതമാനം വരെ ഐസോബ്യൂട്ടനോൾ ചേർക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രംഗത്തെത്തി. സർക്കാരിന്റെ ബദൽ ഇന്ധന നയത്തിന്റെ ഭാഗമായി ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് നടപടിയെന്നും അദ്ദേഹം പറയുന്നു.
ഡീസലിൽ നേരിട്ട് എഥനോൾ ചേർക്കാൻ കഴിയില്ല.

അതുകൊണ്ടാണ് എഥനോളിൽനിന്ന് തയ്യാറാക്കുന്ന ഐസോബ്യൂട്ടനോൾ എന്ന ബയോ ഇന്ധനം ഡീസലിൽ ചേർക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ഡീസലിനു ബദലായി ഐസോബ്യൂട്ടനോൾ പ്രയോജനപ്പെടുത്തുകയാണു ലക്ഷ്യം. ഇതിന്റെ പരീക്ഷണപദ്ധതികളിൽ മികച്ച ഫലമാണ് കിട്ടിയത്. ജനറേറ്ററുകൾ എഥനോളിലും ഐസോബ്യൂട്ടനോളിലും വിജയകരമായി പ്രവർത്തിച്ചതായും ഗഡ്കരി അവകാശപ്പെട്ടു. ഊർജ സാന്ദ്രത കൂടിയ ബയോ ഇന്ധനമാണ് ഐസോബ്യൂട്ടനോൾ. എൻജിനുകൾക്ക് അനുയോജ്യമായ രീതിയിലാണ് ഇതു തയ്യാറാക്കിയിരിക്കുന്നത്. സാധാരണ ബയോ ഇന്ധനങ്ങളെ അപേക്ഷിച്ച് മലിനീകരണവും കുറവാണെന്ന് കണക്കാക്കുന്നു.

ഡീസലിൽ ഐസോബ്യൂട്ടനോൾ പ്രായോഗികമായി കൂടിയ അളവിൽ ഉപയോഗിക്കാനായാൽ ഫോസിൽ ഇന്ധനങ്ങളുടെ ഇറക്കുമതി വീണ്ടും കുറയ്ക്കാൻ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ഇ 20 പെട്രോൾ ഉപയോഗിക്കുന്നത് വാഹനത്തിന്റെ മൈലേജ് കുറയ്ക്കുന്നതായും എൻജിനുൾപ്പെടെ തകരാറുകളുണ്ടാക്കുന്നതായും ആക്ഷേപം ശക്തമാകുന്നതിനിടയിലാണ് ഡീസലിലും ബയോ ഇന്ധനം ചേർക്കാനുള്ള പദ്ധതിയുമായി നിതിൻ ഗഡ്കരി മുന്നോട്ടു വരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...