2024 ഓടെ 50% റോഡപകടങ്ങള്‍ കുറയ്ക്കുമെന്ന് നിതിന്‍ ഗഡ്കരി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : 2024 ഓടെ ഇന്ത്യയിലെ റോഡപകടങ്ങള്‍ പകുതിയായി കുറയ്ക്കാന്‍ റോഡ്, ഹൈവേ മന്ത്രാലയം പ്രവര്‍ത്തിക്കുകയാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. നിരവധി കാര്യങ്ങള്‍ കണക്കിലെടുത്താണ് ഇപ്പോള്‍ നിര്‍മ്മിക്കുന്ന ഹൈവേകള്‍ ചെയ്യുന്നത്. എന്നിരുന്നാലും റോഡപകടങ്ങള്‍ തടയുന്നതില്‍ കാര്യമായ വിജയം നേടിയിട്ടില്ലെന്ന് താന്‍ അംഗീകരിക്കുന്നെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ഓരോ വര്‍ഷവും അഞ്ച് ലക്ഷം റോഡപകടങ്ങള്‍ സംഭവിക്കുന്നു. അതില്‍ 1.5 ലക്ഷം ആളുകള്‍ മരിക്കുന്നു.

ഞാനും എന്‍റെ ഭാര്യയും മകളും ഒരു റോഡപകടത്തില്‍ പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് തടയാന്‍ ഞങ്ങള്‍ക്ക് നിങ്ങളുടെ സഹകരണം ആവശ്യമാണ്. ഞങ്ങള്‍ ആളുകളെ ബോധവല്‍ക്കരിക്കുന്നു. നിയമത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. എന്നാല്‍ ജനങ്ങളുടെയും മാധ്യമങ്ങളുടെയും സഹകരണം അതിന് ആവശ്യമാണ്. ഒരു അപകടം നടന്നയുടനെ അടിയന്തര സേവനങ്ങള്‍ നല്‍കാന്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോമൊബൈല്‍ കമ്പനികളുമായും എന്‍ജിഒകളുമായും ഞാന്‍ ചര്‍ച്ച നടത്തുകയാണ്. 2024 ഓടെ ഞങ്ങള്‍ റോഡപകടങ്ങള്‍ 50% കുറയ്ക്കും. മന്ത്രി ഉറപ്പുനല്‍കി. ഹിമാചല്‍ പ്രദേശിലെയും ഗുജറാത്തിലെയും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഡല്‍ഹിയിലെ തദ്ദേശ തെരഞ്ഞെടുപ്പുകളിലും തന്‍റെ പാര്‍ട്ടിയുടെ സാധ്യതകളെക്കുറിച്ചും ചടങ്ങില്‍ കേന്ദ്രമന്ത്രി സംസാരിച്ചു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  94473 66263 / 0468 233 3033/ 295 3033 / mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാനൂരിൽ കുഴിമന്തി കഴിച്ച 3 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ; ഹോട്ടലിന് പൂട്ടിട്ട് ആരോഗ്യ വകുപ്പ്

0
കണ്ണൂർ : പാനൂരിൽ കുഴിമന്തി കഴിച്ചതിന് പിന്നാലെ മൂന്ന് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ....

ബംഗളൂരു സ്‌ഫോടനക്കേസിൻ്റെ വിചാരണക്കോടതി മാറ്റി

0
കോഴിക്കോട് : ബംഗളൂരു സ്‌ഫോടനക്കേസിൻ്റെ വിചാരണക്കോടതി മാറ്റി. ബംഗളൂരു അഡി. സിറ്റി...

ഓപ്പറേഷൻ സിന്ദൂർ : വീരമൃത്യുവരിച്ചത് ആറ് ധീരസൈനികർ – പേരുകൾ പുറത്തുവിട്ട് കേന്ദ്രസർക്കാർ

0
ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ...

വെള്ളാറ മേമല എം.ഡി.യു.പി സ്കൂളിന് പ്രവാസി സംസ്കൃതി അസോസിയേഷൻ പുസ്തകങ്ങൾ കൈമാറി

0
വെണ്ണിക്കുളം: വായനാപക്ഷാചരണത്തോടനുബന്ധിച്ച് പ്രവാസി സംസ്കൃതി അസോസിയേഷൻ സമാഹരിച്ച പുസ്തകങ്ങൾ വെള്ളാറ മേമല...