നിതിൻ രാജിന്റെ മരണം ; ആരോ​ഗ്യ സർവകലാശാല അന്വേഷണ സമിതി ഇന്ന് കോളജിൽ തെളിവെടുപ്പ് നടത്തും

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: അഞ്ചരകണ്ടി മെഡിക്കൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോഗ്യ സർവകലാശാല അന്വേഷണസമിതി ഇന്ന് കോളജിൽ തെളിവെടുപ്പ് നടത്തും. സർവകലാശാല ഗവേർണിങ് കൗൺസിൽ അംഗം മേജർ ജനറൽ അജിത് നീലകണ്ഠൻ്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ്. കോളേജ് അധികൃതർക്കെതിരെ കർശന നടപടിക്ക് ഗവർണർ നിർദേശം നൽകിയതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. വിദ്യാർഥികൾ, അധ്യാപകർ, ജീവനക്കാരിൽ നിന്നടക്കം സംഘം വിവരങ്ങൾ ശേഖരിക്കും. നിതിൻ രാജിന്റെ സഹപാഠികളും ഇന്നു കോളേജിലേക്ക് എത്തും.

വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കളും എത്തുമെന്നാണ് വിവരം. മാനേജ്‌മെന്റിന്റെ ഉത്തരവാദപ്പെട്ട പ്രതിനിധികൾ എത്താത്തതിനെ തുടർന്ന് മുടങ്ങിയ വിദ്യാർഥികളുമായുള്ള ചർച്ചയും ഇന്ന് നടന്നേക്കും. മാനേജ്‌മെന്റ് പ്രതിനിധി ഇന്ന് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഡോ.റാമിനെ പുറത്താക്കുന്നത് ഉൾപ്പെടെ എല്ലാ ആവശ്യങ്ങളിലും നടപടി ഉണ്ടാകുന്നത് വരെ ക്ലാസ് ബഹിഷ്കരിച്ചുള്ള സമരം തുടരുകയാണ് അവസാന വർഷ വിദ്യാർഥികൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു

0
ഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു. കേരളത്തിൽ...

ശബരിമലയില്‍ എഐ ജനക്കൂട്ട നിയന്ത്രണ സംവിധാനം ; ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ 400 മുറികള്‍ ലഭ്യമാക്കും

0
മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമലയില്‍ എഐ അധിഷ്ഠിത ജനക്കൂട്ട നിയന്ത്രണം, ഓണ്‍ലൈന്‍ മുറി ബുക്കിംഗ്, ശുചിത്വ പരിഷ്കാരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയം ; അരി അളവ് കുറച്ചു, വില കൂട്ടി യുഡിഎഫ്...

0
സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയമെന്ന് മുന്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍; അരി അളവ് കുറച്ചു, വില കൂട്ടിയെന്ന് ആരോപണം.