പ്രതിപക്ഷ സഖ്യത്തിൻ്റെ പേരിൽ താൻ വിയോജിച്ചെന്ന റിപ്പോർട്ടുകൾ തള്ളി നിതീഷ് കുമാർ

For full experience, Download our mobile application:
Get it on Google Play

ഡൽഹി; പ്രതിപക്ഷ സഖ്യത്തിൻ്റെ പേരിനോട് ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന് വിയോജിപ്പെന്ന് റിപ്പോർട്ട്. സഖ്യത്തിന് ‘ഇന്ത്യ’ എന്ന പേര് നൽകുന്നതിനെ നിതീഷ് കുമാർ എതിർത്തു എന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പേരിനെപ്പറ്റി കോൺഗ്രസ് യോഗത്തിൽ ഒരു ചർച്ചയും നടത്തിയില്ല. തീരുമാനിച്ച പേര് കേട്ടപ്പോൾ നിതീഷ് കുമാർ ഞെട്ടിപ്പോയെന്നും ജെഡിയു വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഈ റിപ്പോർട്ടുകളെ നിതീഷ് കുമാർ തള്ളി. തങ്ങൾ ഒറ്റക്കെട്ടാണെന്ന് നിതീഷ് കുമാർ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. കൂടുതൽ പാർട്ടികൾ സഖ്യത്തിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു.

Indian National Developmental Inclusive Alliance എന്നതിൻ്റെ ചുരുക്ക രൂപമാണ് INDIA. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് ഈ പേര് നിർദ്ദേശിച്ചത്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തെ പരാജയപ്പെടുന്നതിനായാണ് രാജ്യത്തെ 26 പ്രതിപക്ഷ പാർട്ടികൾ ഒത്തുചേർന്നത്. ബെംഗളൂരുവിൽ വച്ചായിരുന്നു പാർട്ടി നേതാക്കളുടെ കൂടിക്കാഴ്ച. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സിപിഐഎം, ആം ആദ്മി പാർട്ടി, ജനത ദൾ, ഡിഎംകെ, സമാജ്‌വാദി പാർട്ടി, സിപിഐ, മുസ്ലിം ലീഗ്, കേരള കോൺഗ്രസ് തുടങ്ങി വിവിധ പാർട്ടികളാണ് സഖ്യത്തിലുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ യൂത്ത് ഫെസ്റ്റ് നടന്നു

0
പത്തനംതിട്ട : യുവാക്കളിലും വിദ്യാര്‍ഥികളിലും എയ്ഡ്‌സ്, മയക്കുമരുന്ന് ഉപയോഗം എന്നിവ സംബന്ധിച്ച...

പരിസ്ഥിതി സംബന്ധിച്ച നിയമസഭ സമിതി സെപ്തംബര്‍ എട്ടിന് പത്തനംതിട്ട ജില്ല സന്ദര്‍ശിക്കും

0
പത്തനംതിട്ട : കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി സെപ്റ്റംബര്‍ എട്ടിന്...

കേരളത്തിലെ ദേശീയപാതയിലെ സുരക്ഷാ ക്രമീകരണങ്ങൾ അടിയന്തരമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പ്പമംഗലം ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ എട്ട് വിദ്യാർത്ഥികൾ മരിച്ച...

രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് അഖിൽ മാരാ‍ർ

0
തിരുവനന്തപുരം: രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് സംവിധായകനും സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസറുമായ അഖിൽ...