മുഖ്യമന്ത്രി പദം രാജി വച്ച് രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് നിതീഷ് കുമാര്‍

For full experience, Download our mobile application:
Get it on Google Play

പട്ന: ബിഹാറില്‍ നിതീഷ് കുമാര്‍ യുഗത്തിന് വിരാമം. മുഖ്യമന്ത്രി പദം രാജി വച്ച് രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് നിതീഷ് കുമാര്‍ തന്നെ സ്ഥിരീകരിച്ചു. രാജ്യസഭയിലും എത്തണമെന്നത് തന്‍റെ സ്വപ്നമായിരുന്നെന്നും, പുതിയ സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കുമെന്നും നിതീഷ് കുമാര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. നിതീഷ് കുമാറിന്‍റെ അപ്രതീക്ഷിത പടിയിറക്കത്തില്‍ ജെഡിയു പ്രവര്‍ത്തകര്‍ കടുത്ത രോഷം പ്രകടിപ്പിച്ച് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ചു. നിതീഷ് കുമാറിനെ നീക്കുന്നതിന്‍റെ തിരക്കഥ എവിടെ തയ്യാറാക്കിയെന്നത് പകല്‍ പോലെ വ്യക്തമാണെന്ന് ആര്‍ജെഡിയും പ്രതികരിച്ചു.

‘ബിഹാര്‍ ഏല്‍പിച്ച വിശ്വാസത്തിന് നന്ദി, ബിഹാര്‍ ജനതയായിരുന്നു തന്‍റെ കരുത്ത്. പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും എത്തുകയെന്നത് കൂടി തന്‍റെ സ്വപ്നമായിരുന്നു. ഇപ്പോള്‍ രാജ്യസഭയിലേക്ക് എത്താന്‍ അവസരമായിരിക്കുന്നു. തന്‍റെ ആഗ്രഹപ്രകാരം അവിടേക്ക് നീങ്ങുന്നു. പുതിയ സര്‍ക്കാരിന് എല്ലാ ആശംസകളും. പിന്തുണയുമായി ഒപ്പമുണ്ടാകും. സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നുള്ള വിടവാങ്ങല്‍ കുറിപ്പെന്ന് തോന്നിക്കും വിധമുള്ള വാക്കുകളിലൂടെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് താന്‍ ഒഴിയുകയാണെന്ന് കൂടി നിതിഷ് കുമാര്‍ പറഞ്ഞുവയ്ക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....