നിവിന്‍റെ പിറന്നാൾ ദിനത്തിൽ ഉറ്റ സുഹൃത്തിന്‍റെ വേർപാട് ; നിറകണ്ണുകളോടെ സംസ്കാരശുശ്രൂഷയിൽ പങ്കെടുത്ത് താരം

For full experience, Download our mobile application:
Get it on Google Play

മലയാള സിനിമയുടെ വേർസറ്റൈൽ യൂത്ത് സ്റ്റാറെന്നാണ് നിവിൻ പോളി വിശേഷിപ്പിക്കപ്പെടുന്നത്. ആക്ഷനും റൊമാൻസും മാസും ക്ലാസും ന്യൂജനും ഒരുപോലെ ഇണങ്ങുന്ന യങ് സൂപ്പർസ്റ്റാറാണ് നിവിൻ പോളി. എല്ലാത്തരം പ്രേക്ഷകരേയും തീയേറ്ററിലേക്ക് ആകർഷിക്കാൻ നിവിൻ പോളിക്കുളള കഴിവ് വർഷങ്ങൾക്ക് മുമ്പ് തന്നെ പ്രേക്ഷകർ കണ്ടറിഞ്ഞതാണ്. ആവറേജ് റിപ്പോർട്ടുകൾ വന്നാൽ പോലും സിനിമയെ സൂപ്പർഹിറ്റ് ആക്കാൻ തക്ക ജനപിന്തുണ നിവിനുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പിറന്നാൾ. പതിവുപോലെ ഫാൻസിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നു. എന്നാൽ ഇത്തവണത്തെ പിറന്നാൾ നിവിന് ദുഖം നിറഞ്ഞതായിരുന്നു.

ഏറെ പ്രിയപ്പെട്ട സുഹൃത്തിന്റെ വേർപാടുണ്ടാക്കിയ ആഘാതത്തിലിരിക്കെയാണ് നിവിൻ പോളിയുടെ ഇത്തവണത്തെ പിറന്നാൾ കടന്നുപോയത്. നിവിൻ പോളിയുടെയും നടൻ സിജു വിത്സണിന്റെയും കുട്ടിക്കാലം മുതലുള്ള സുഹൃത്ത് ആലുവ മാഞ്ഞൂരാൻ വീട്ടിൽ നെവിൻ ചെറിയാനാണ് കഴിഞ്ഞ ദിവസം അപൂർവ രോഗം ബാധിച്ച് മരിച്ചത്. അത്യാസന്ന നിലയിലായിരുന്ന നെവിൻ മരിച്ചത് ഒക്ടോബർ 11നായിരുന്നു. അന്ന് തന്നെയായിരുന്നു നിവിന്റെ പിറന്നാളും. ഇപ്പോഴിതാ ഉറ്റ സുഹൃത്തിന്റെ സംസ്കാര ശുശ്രൂഷയിൽ പങ്കെടുത്ത് അന്ത്യചുംബനം നൽകുന്ന നിവിന്റെ വീഡിയോയാണ് സോഷ്യൽിമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.

നെവിൻ ചെറിയാൻ അമിയോട്രോപിക് ലാറ്ററൽ സ്‌ക്‌ളിറോസിസ് എന്ന അപൂർവങ്ങളിൽ അപൂർവമായ രോഗം ബാധിച്ച് കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു. വിദേശത്ത് ജോലി ചെയ്യവെയാണ് നെവിന് രോഗം സ്ഥിരീകരിക്കുന്നത്. തുടർന്ന് നാട്ടിലേക്ക് വന്നു. തിരക്കിനിടയിലും അസുഖബാധിതനായ സുഹൃത്തിനെ കാണാൻ നിവിനും സിജുവും കുടുംബസമേതം എത്താറുണ്ടായിരുന്നു. സംവിധായകൻ അൽഫോൺ‌സ് പുത്രന്റെ അടുത്ത ബന്ധു കൂടിയാണ് നെവിൻ. തലച്ചോറിനെ ബാധിച്ച അത്യപൂർവമായ അസുഖത്തെത്തുടർന്ന് നെവിൻ കുറച്ചുനാളുകളായി അത്യാസന്ന നിലയിലായിരുന്നു. നെവിന്റെ അന്ത്യശുശ്രൂഷയിൽ കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി മൂഖഭാവത്തോടെ പങ്കെടുക്കുന്ന നിവിൻ പോളിയുടെയും സിജു വിൽസന്റെയും വീഡിയോ ആരാധകരിലും നൊമ്പരമാവുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...