നിവാര്‍ ചുഴലിക്കാറ്റ് നാളെ തമിഴ്‌നാട് – പുതുച്ചേരി തീരം തൊടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: നിവാര്‍ ചുഴലിക്കാറ്റ് നാളെ തമിഴ്‌നാട് – പുതുച്ചേരി തീരം തൊടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം നിവാര്‍ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ച്‌ 24 മണിക്കൂറിനകം തമിഴ്‌നാട്- പുതുച്ചേരി തീരത്ത് വീശിയടിക്കും. പുതുച്ചേരിയിലെ കാരക്കലിനും തമിഴ്‌നാട്ടിലെ മാമല്ലപുരത്തിനും ഇടയില്‍ തീരം തൊടുന്ന ചുഴലിക്കാറ്റില്‍ ജാഗ്രത പാലിക്കാന്‍ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

അടുത്ത 24 മണിക്കൂറിനുള്ളില്‍ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്രമായി ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തമിഴ്‌നാട്- പുതുച്ചേരി തീരങ്ങളിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റില്‍ ജാഗ്രത പാലിക്കണം. തമിഴ്‌നാട്, ആന്ധ്ര, പുതുച്ചേരി എന്നിവടങ്ങളിലാണ് ഇത് ഭീഷണിയാവുക. മത്സ്യത്തൊഴിലാളികള്‍ ബുധനാഴ്ച വരെ കടലില്‍ പോകരുത്. ചുഴലിക്കാറ്റ് തീരം തൊടുമ്പോള്‍ കാറ്റിന്റെ വേഗത 90 കിലോമീറ്റര്‍ വരെയാകാമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലാണ് നീങ്ങുന്നത്.

അതേസമയം അറബിക്കടലില്‍ രൂപം കൊണ്ട ഗതി ചുഴലിക്കാറ്റ് പടിഞ്ഞാറുള്ള സോമാലിയ ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. തെക്കുപടിഞ്ഞാറന്‍ അറബിക്കടലിലാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിവാഹശേഷം സ്ത്രീകൾ സ്വർണം മുഴുവൻ ഭർതൃവീട്ടുകാരെ ഏൽപ്പിക്കുമെന്ന് കരുതാനാകില്ല ; ഹൈക്കോടതി

0
കൊച്ചി: വിവാഹത്തിന് ശേഷം സ്ത്രീകൾ തങ്ങളുടെ പണവും സ്വർണാഭരണങ്ങളും ഭർത്താവിനെയോ ഭർതൃ...

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം ; കിടപ്പുരോ​ഗികളായ ദമ്പതികൾക്ക് പരിക്ക്

0
തൃശ്ശൂർ: ​ഗുരുവായൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് കിടപ്പുരോ​ഗികളായ ദമ്പതികൾക്ക് പരിക്കേറ്റു. ഇന്നലെ രാത്രി...

മണിപ്പുർ മുൻ ചീഫ് ജസ്റ്റിസിന് സ്വന്തമായി ഗ്യാസ് ഏജൻസി ; ലൈസൻസ് സസ്‌പെൻഡ് ചെയ്ത്...

0
ന്യൂഡൽഹി : മണിപ്പുർ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് സിദ്ധാർഥ് മൃദുലിന്റെ...

പിഎസ്‌സി പരീക്ഷാ ക്രമക്കേട് : എസ്‌ഐടിക്ക് മറുപടി പറയാൻ പ്രത്യേക സെൽ രൂപീകരിച്ചു

0
തിരുവനന്തപുരം : പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന പ്രത്യേക...