ചിന്താ ജെറോമിനെ മത്സരിപ്പിക്കാന്‍ സാധ്യത ; പ്രതിഭയും, വീണയും സീറ്റ് ഉറപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ പരീക്ഷിച്ച്‌ വിജയിച്ച ഫോര്‍മുല നിയമസഭ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ സി പി എം നീക്കം. യുവജന സംഘടനാ രംഗത്ത് സജീവമായ ചിന്ത ജെറോമിനെ മത്സരിപ്പിക്കാനുളള നീക്കം സി പി എമ്മില്‍ നടക്കുന്നതായാണ് വിവരം. നിലവില്‍ സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണാണ് ചിന്താ ജെറോം. കൊല്ലത്തെ ഏതെങ്കിലും നിയമസഭ മണ്ഡലത്തില്‍ നിന്നാകും ചിന്ത ജനവിധി തേടുക.

ചിന്തയ്‌ക്കൊപ്പം മറ്റൊരു പുതുമുഖമായ ഫസീലയുടെ പേരും സി പി എമ്മില്‍ നിന്ന് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളായ വീണ ജോര്‍ജിനും പ്രതിഭയ്‌ക്കും സി പി എം വീണ്ടും സീറ്റ് നല്‍കുമെന്ന കാര്യം ഏതാണ്ട് ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 17 വനിതകള്‍ മത്സരിച്ചതില്‍ എട്ട് പേരാണ് വിജയിച്ചത്. സി പി എമ്മിന് വേണ്ടി മത്സരിച്ച കെ കെ ശൈലജ, ജെ മേഴ്‌സികുട്ടി, യു പ്രതിഭ, വീണ ജോര്‍ജ്, അയിഷ പോറ്റി എന്നിവരാണ് വിജയിച്ചത്. ഇതില്‍ തന്നെ രണ്ട് തവണ മത്സരിച്ചവരെ മാറ്റി നിര്‍ത്താനുളള തീരുമാനം കൈകൊളളുകയാണെങ്കില്‍ വീണയും പ്രതിഭയും ഒഴിച്ചുളളവര്‍ക്ക് സീറ്റ് സാദ്ധ്യത മങ്ങും. എന്നാല്‍ മന്ത്രിമാരായ രണ്ട് വനിതമാര്‍ക്കും സീറ്റ് നല്‍കണമെന്നാണ് പാര്‍ട്ടിക്കുളളിലെ വാദം.

സി പി ഐ കഴിഞ്ഞതവണ നാല് വനിതകളെ മത്സരിപ്പിച്ചതില്‍ മൂന്ന് പേരാണ് വിജയിച്ചത്. ഇ എസ് ബിജിമോള്‍, ഗീതാ ഗോപി, സി കെ ആശ എന്നിവരാണ് നിലവിലെ എം എല്‍ എമാര്‍. ഇതില്‍ സി കെ ആശയെ വീണ്ടും മത്സരിപ്പിച്ചേക്കും. ഇതിനു പുറമെ മഹിളാ സംഘം നേതാക്കളായ ചിഞ്ചുറാണി, പി വസന്തം, വനിതാ കമ്മിഷന്‍ അംഗങ്ങളായ എം എസ് താര എന്നിവരാണ് സാദ്ധ്യത പട്ടികയിലുളള പുതുമുഖങ്ങള്‍.

ജനതാദള്‍ എസ് ആണ് കഴിഞ്ഞ തവണ വനിതകളെ രംഗത്തിറക്കിയ മറ്റൊരു ഘടകകക്ഷി. എന്നാല്‍ കോവളത്ത് മത്സരിച്ച ജമീല പ്രകാശം പരാജയപ്പെട്ടു. ഇത്തവണയും ജമീല പാര്‍ട്ടിക്ക് വേണ്ടി കോവളത്ത് നിന്നും മത്സരിക്കുമെന്നാണ് വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...