തിരുവനന്തപുരം : മാന്യത ഉണ്ടെങ്കില്‍ മെഴ്‌സിക്കുട്ടിയമ്മ മാപ്പ് പറയണമെന്ന് എന്‍. കെ പ്രേമചന്ദ്രന്‍ എംപി. തന്റെ ഫേസ് ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം പ്രതികരണവുമായി എത്തിയത്. ഇതര സംസ്ഥാനങ്ങളില്‍ അകപ്പെട്ടവരെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ചാനല്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കവെ ഉണ്ടായ ചര്‍ച്ചാ വിഷയത്തില്‍ മന്ത്രി മെഴ്‌സിക്കുട്ടിയമ്മ നടത്തിയ പരാമര്‍ശത്തിനെതിരെ ആണ് എന്‍. കെ പ്രേമചന്ദ്രന്‍ പ്രതികരണവുമായി എത്തിയത്.
തന്നെ പോലെയുള്ള ഒരു ജനപ്രതിനിധിക്കെതിരെ നടത്തിയ ആക്ഷേപത്തിനെതിരെ മെഴ്‌സിക്കുട്ടിയമ്മ പരസ്യമായി ക്ഷമ ചോദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചാനല്‍ പരിപാടിയ്ക്കിടയില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ വ്യക്തമാക്കിയും ചാനല്‍ ചര്‍ച്ചയുടെ വീഡിയോ പങ്കുവെച്ചുമാണ് അദ്ദേഹം ലൈവില്‍ വന്നത്.