കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി എൻ എം വിജയന്റെ മരുമകൾ പത്മജ

For full experience, Download our mobile application:
Get it on Google Play

വയനാട് :  കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി എൻ എം വിജയന്റെ മരുമകൾ പത്മജ. സെപ്റ്റംബർ 30-നകം പണയത്തിലായ ആധാരം എടുത്തു നൽകണം. ബത്തേരി അർബൻ ബാങ്കിലെ വീടും പറമ്പും പണയംവെച്ച ആധാരമാണ് എടുത്തു നൽകേണ്ടത്. ഇതിനു തയ്യാറായില്ലെങ്കിൽ ഒക്ടോബർ 2 മുതൽ ഡിസിസി ഓഫീസിന് മുന്നിൽ സമരം തുടങ്ങുമെന്നും പത്മജ പറഞ്ഞു. ഒരു രീതിയിലും മുന്നോട്ടു ജീവിക്കാൻ പറ്റില്ലെന്ന് മനസിലായതോടെയാണ് ആത്മഹത്യം ചെയ്യാൻ തീരുമാനിച്ചത്. 63 ലക്ഷം രൂപയാണ് വായ്പാ കുടിശികയായുള്ളത്. എൻഎം വിജയനെ പാർട്ടി ചതിക്കുകയായിരുന്നുവെന്നാണ് പത്മജ പറയുന്നത്. ജൂൺ 30 നകം ആധാരം എടുത്തു തരാം എന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ് ഉറപ്പു നൽകിയത്.

2007 കാലഘട്ടത്തിൽ എൻ എം വിജയൻ എടുത്ത ലോൺ ബിസിനസ് ആവശ്യങ്ങൾക്കല്ല പാർട്ടി ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഉപയോഗിച്ചതെന്ന് നേരത്തെ പത്മജ പറഞ്ഞിരുന്നു. എംഎൽഎമാരായ എ പി അനിൽകുമാർ, ടി സിദ്ദിഖ് എന്നിവർ ആവശ്യപ്പെട്ടത് പ്രകാരമാണ് വായ്പാ തിരിച്ചടവിൻ്റെ തുടർ നടപടികൾ എടുക്കാത്തത് എന്ന് കോൺഗ്രസ് ഭരിക്കുന്ന ബത്തേരി അർബൻ ബാങ്ക് പ്രസിഡൻ്റ് ഡി പി രാജശേഖരൻ വ്യക്തമാക്കിയിരുന്നു. കോൺഗ്രസിന് വേണ്ടിയാണ് വീടും സ്ഥലവും പണയംവെച്ച പണം ചിലവഴിച്ചത് എന്നായിരുന്നു എൻ എം വിജയൻ്റെ കുടുംബത്തിൻ്റെ ആരോപണം. ഇതിൻ്റെ ഉത്തരവാദിത്തം പാർട്ടിക്ക് ഉണ്ട് എന്നും കുടുംബം വ്യക്തമാക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...